- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാങ്കിനെ വിശ്വാസമില്ലാത്തതിനാല്‍ ജീവിത സമ്പാദ്യം പണമായി സൂക്ഷിച്ച മുത്തശ്ശനെ കൊന്ന് പണം മോഷ്ടിച്ച് കൊച്ചുമോള്‍; കൊലക്ക് ശേഷം വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മരണത്തില്‍ കരഞ്ഞ് നിലവിളിച്ചു; ഒടുവില്‍ നാടകീയമായി കള്ളി വെളിച്ചത്തായി
ബാങ്കിനെ വിശ്വാസമില്ലാത്തതിനാല്‍ ജീവിത സമ്പാദ്യം പണമായി സൂക്ഷിച്ച മുത്തശ്ശനെ കൊന്ന് പണം മോഷ്ടിച്ച് കൊച്ചുമോള്‍
ബ്രിസ്‌ബേന്‍: മുത്തച്ഛന്റെ അകാല മരണത്തില്‍ കരഞ്ഞു നിലവിളിച്ച കൊച്ചുമോള്‍ ഒടുവില്‍ മുത്തച്ഛനെ കൊന്ന് പണം മോഷ്ടിച്ചയാളെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊലയാളിയുടെ അമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വടക്കന്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലാണ് ഈ സംഭവം നടന്നത്. ബ്രിട്ട്നി ജേഡ് ദ്വയര്‍ എന്ന 19 കാരിയാണ് പണത്തിന് വേണ്ടി സ്വന്തം മുത്തച്ഛനെ കൊല ചെയ്തത്. ബ്രിട്ട്നിയുടെ മുത്തച്ഛനായ 81 വയസുള്ള റോബര്‍ട്ട് വൈറ്റ് വെല്ലിനെയാണ് കഴുത്തിലും നെഞ്ചിലും കുത്തിപ്പരിക്കേല്‍പ്പിച്ച് കൊന്നത്.
2016 ഓഗസ്റ്റിലാണ് ഈ ദാരുണ സംഭവം നടന്നത്. അഡ്ലെയിഡിലെ സ്വന്തം വീട്ടില്‍ വെച്ചാണ് റോബര്‍ട്ട് വൈറ്റ് വെല്‍ കൊല്ലപ്പെട്ടത്. അപ്പൂപ്പന്റെ മരണത്തെ തുടര്‍ന്ന് ആഴ്ചകളോളം പ്രിയപ്പെട്ട അപ്പൂപ്പനെ കുറിച്ച് ഓര്‍ത്ത്്്് വിലപിച്ച കൊച്ചുമോളാണ് അദ്ദേഹത്തിന്റെ കൊലപാതകി എന്നറിഞ്ഞ നാട്ടുകാരും ബന്ധുക്കളും ഇപ്പോള്‍ ഞെട്ടലിലാണ്. ബ്രിട്ട്നിയുടെ അമ്മയായ ടോണിയയാണ് ആ ദിവസങ്ങളിലെ കാര്യങ്ങള്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. അപ്പൂപ്പന്റെ മരണത്തെ തുടര്‍ന്ന് ബ്രിട്ട്നി നിരന്തരമായി പുകവലിച്ചിരുന്നതായി അമ്മ വെളിപ്പെടുത്തി.
ബ്രിട്ട്നി തന്റെ സുഹൃത്തായ ബര്‍ണാഡെത്തേ ബോണ്‍സുമെത്താണ് അപ്പൂപ്പനെ കൊന്ന് പണം തട്ടിയെടുക്കാന്‍ എത്തിയത്. ബാങ്കിനെ വിശ്വാസമില്ലാത്ത റോബര്‍ട്ട്്് വൈറ്റ് വെല്‍ ജീവിത സമ്പാദ്യമായ ഒരു ലക്ഷം ഡോളര്‍ വീട്ടിലെ പൂന്തോട്ടത്തിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം മനസിലാക്കിയ കൊച്ചുമോള്‍ മുത്തച്ഛനെ കൊന്നിട്ട് പണം തട്ടാനാണ് തീരുമാനിച്ചിരുന്നത്. അമേരിക്കയിലെ ഹൊറര്‍ പരമ്പരയായ മക്കാബര്‍ ടെലിവിഷന്‍ ഷോയില്‍ നിന്നാണ് ബ്രിട്ട്നിക്ക് കൊലപാതകം നടത്താന്‍ പ്രഛോദനം ലഭിച്ചത്.
എന്നാല്‍ കൊലപാതകത്തിന് ശേഷം മുത്തച്ഛന്‍ ഒളിപ്പിച്ചിരുന്ന ഒരു ലക്ഷം ഡോളര്‍ കണ്ടെത്താന്‍ ബ്രിട്്നിക്ക് കഴിഞ്ഞില്ല. കൃത്യമായി എവിടെയാണ് പണം ഒളിപ്പിച്ചിരിക്കുന്നത് എന്ന് കണ്ടെത്താന്‍ കൊച്ചുമോള്‍ക്ക് കഴിയാതെ വന്നതാണ് ഇതിന് കാരണം. ആകെ കിട്ടിയത് മുത്തച്ഛന്റെ പേഴ്സില്‍ ഉണ്ടായിരുന്ന ആയിരം ഡോളറും രണ്ട് ഡിജിറ്റല്‍ ക്യാമറകളും മാത്രമായിരുന്നു. കൊലപാതകത്തിന്
ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ട്നി മുത്തച്ഛന്‍ പുറത്തു പോയ തക്കം നോക്കി പണം തട്ടിയെടുക്കാന്‍ മറ്റൊരു സുഹൃത്തുമൊത്ത് വീട്ടില്‍ എത്തിയിരുന്നു എങ്കിലും ആ ശ്രമം പരാജയപ്പെട്ടിരുന്നു.
തുടര്‍ന്നാണ് സുഹൃത്തായ ബര്‍ണാഡെത്തേയെകൂട്ടി മുത്തച്ഛനെ കൊല ചെയ്യാന്‍ തീരുമാനിച്ചത്. കൃത്യം നിര്‍വഹിക്കുന്നതിന് മുമ്പ് ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. മുത്തച്ഛനെ കാണാനെത്തിയ ബ്രിട്ട്നി കട്ടിലില്‍ ഇരുന്ന് പഴയ കുടുംബ ഫോട്ടോകള്‍ നോക്കി. കൊച്ചുമോളെ യാത്രയാക്കാന്‍ വാതിലിന് അടുത്ത് എത്തിയ റോബര്‍ട്ട് വൈറ്റ് വെല്ലിനെ ബ്രിട്ട്നി പെട്ടെന്ന്് കത്തിയെടുത്ത്് കുത്തുകയായിരുന്നു. തുടര്‍ന്ന് കസേരയിലേക്ക് മറിഞ്ഞ് വീണ റോബര്‍ട്ട്് വൈറ്റ് വെല്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് മുങ്ങിയ ബ്രിട്ട്നി മുത്തച്ഛന്‍ മരിച്ചു പോയ വാര്‍ത്ത ഫോണിലൂടെ അറിഞ്ഞതിനെ തുടര്‍ന്ന് പൊട്ടിക്കരയുകയായിരുന്നു എന്നാണ് അമ്മയായ ടോണിയ വെളിപ്പെടുത്തിയത്.
ഒരാഴ്ചയോളം കുളിക്കാതെയും മുടി ചീകാതെയും ഇരിക്കുകയായിരുന്നു ബ്രിട്ട്നി. എന്നാല്‍ കുറേ നാള്‍ കഴിഞ്ഞ് പോലീസിന്റെ അന്വേഷണം ബ്രിട്ട്നിയിലേക്ക് എത്തുകയായിരുന്നു. ടോണിയയെ ഫോണ്‍ ചെയ്ത പോലീസ് ഉദ്യാഗസ്ഥന്‍ മകള്‍ മുത്തച്ഛനെ കൊന്ന കേസില്‍ അറസ്റ്റിലായ വാര്‍ത്ത അറിയിക്കുകയായിരുന്നു. കോടതി ബ്രിട്ട്നിക്ക് 21 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ഈ കാലയളവില്‍ പരോളും ലഭിക്കില്ല. കൊലപാതകത്തിന് കൂട്ടു നിന്ന് ബ്രിട്ട്നിയുടെ സുഹൃത്തായ ബര്‍ണാഡേത്തേക്ക്്് കോടതി പതിമൂന്നര വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.