- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹോട്ടലിൽ ഭക്ഷണം കഴിച്ച് ചില്ലാകാൻ എത്തി; ബാക്കി കൂട്ടുകാർ കൂടി ചേർന്ന് വൈബ്; എല്ലാം കഴിഞ്ഞ് വീട്ടിൽ ഒരുമിച്ച് കൂടി യുവതിയെ നഗ്നയാക്കി ദൃശ്യങ്ങൾ പകര്‍ത്തി; പോലീസിന് പരാതി ലഭിച്ചപ്പോൾ സംഭവിച്ചത്!
കോഴിക്കോട്: യുവതിയെ നഗ്നയാക്കി ദൃശ്യങ്ങൾ പകര്‍ത്തിയ കേസിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതിയുടെ സുഹൃത്തായ കൗമാരക്കാരനെതിരെയാണ് ആരോപണം. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. ഒടുവിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്. കോഴിക്കോട് ആണ് സംഭവം നടന്നത്.
വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എന്ന യുവതിയുടെ പരാതിയിലാണ് കൗമരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസിലാണ് യുവതി പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവതി. പിന്നീട് കൗമാരക്കാരന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ കൂടി ഇവിടേക്ക് എത്തി. ഭക്ഷണം കഴിച്ച ശേഷം നാലു പേരും കൂടി കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലെത്തി.
ഇവിടെ വച്ചാണ് കൗമാരക്കാരൻ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് യുവതിയുടെ സുഹൃത്തായ കൗമരാക്കാരനെ അറസ്റ്റ് ചെയ്തു. കൗമാരക്കാരനെ പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയതായി മെഡിക്കല്‍ കോളേജ് പോലീസ് വ്യക്തമാക്കി.