- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കളിപ്പാട്ടം നല്‍കാമെന്ന് പറഞ്ഞ് കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോയി; ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി; മൃതദേഹം കുളിമുറിയുടെ ജനലില്‍കൂടി പുറത്തേക്ക് എറിഞ്ഞു; പത്തുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി 19കാരന് പിടിയില്‍; നിര്‍ണ്ണായകമായത് കൂട്ടുകാരിയുടെ മൊഴി
മുംബൈ: താനെയിലെ മുംബ്രയില്‍ നടന്ന പത്തുവയസ്സുകാരിയുടെ കൊലപാതക സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. സമ്രാട്ട് നഗറിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താഴെ ഓടയോട് ചേര്‍ന്ന് കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നുള്ള അതിവേഗ അന്വേഷണത്തിലാണ് 19 വയസ്സുള്ള ആസിഫ് മന്‍സൂരിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
താഴേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന സ്ത്രീകളാണ് പോലീസിനെയും മറ്റ് അധികൃതരെയും വിവരം അറിയിക്കുന്നത്് വിവരം നല്‍കിയതോടെ പോലീസ് സ്ഥലത്തെത്തി, കനാലിനു സമീപം കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഏറെ നേരത്തെ ശ്രമത്തിലൂടെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും കഴുത്തറുത്ത് കൊലപ്പെടുത്തപ്പെട്ടതാണെന്നും സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ കേസില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വേഗത്തിലാക്കി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരിയുടെ മൊഴിയാണ് പ്രതിയെ തിരിച്ചറിയാന്‍ വഴിയൊരുക്കിയത്. കെട്ടിടത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കളിപ്പാട്ടം നല്‍കാമെന്ന് പറഞ്ഞാണ് പ്രതി താന്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കെട്ടിടത്തിലെ ആറാംനിലയിലെ മുറിയിലെത്തിച്ച് ക്രൂരമായി ബലാത്സംഗംചെയ്തു. ഇതിനുശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയും പെണ്‍കുട്ടിയുടെ മൃതദേഹം കുളിമുറിയുടെ ജനലില്‍കൂടി പുറത്തേക്ക് എറിയുകയുമായിരുന്നു.
കളിപ്പാട്ടം നല്‍കാമെന്ന് പറഞ്ഞ് പത്തുവയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയത് ആസിഫ് മന്‍സൂരിയാണെന്ന് ഈ കുട്ടി മൊഴി നല്‍കി. ഇയാളെ കുട്ടി തിരിച്ചറിയുകയുംചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടത്തിലെ എല്ലാ ഫ്ളാറ്റുകളും പോലീസ് പരിശോധിച്ചു. ഈ സമയം പ്രതിയുടെ ഫ്ളാറ്റിലെ കുളിമുറിയിലെ ജനല്‍ തുറന്നുകിടക്കുന്നതായി കണ്ടെത്തി. മാത്രമല്ല, പ്രതിയുടെ ഫ്ളാറ്റില്‍നിന്ന് പെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ കീറിയഭാഗങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആസിഫ് മന്‍സൂരി ബിഹാര്‍ സ്വദേശിയാണെന്നും ജോലിക്കായാണ് ഇവിടെയെത്തിയതെന്നും പോലീസ് പറഞ്ഞു.