- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയാഭ്യർത്ഥന നിരസിച്ച പകയിൽ പെൺകുട്ടിയെയും മാതാവിനെയും വീട്ടിൽ കയറി കുത്തി പരുക്കേൽപിപ്പിച്ചു യുവാവ്; കൃത്യത്തിന് ശേഷം ഒളിവിൽ പോയ ജിനേഷ് ബാബുവിനെ സിപിഎം നേതാക്കൾ സംരക്ഷിക്കുന്നതായി ആരോപണം; കൊല്ലാനാണ് പ്രതി വീട്ടിലെത്തിയതെന്ന മാതാവിന്റെ മൊഴി
തലശേരി: ന്യൂമാഹി പഞ്ചായത്തിലെ ഉസ്സൻ മൊട്ടക്ക് സമീപം പ്രണയാഭ്യർത്ഥന നിരസിച്ച പകയാൽ അമ്മക്കും മകളെയും കത്തികൊണ്ടു കുത്തി പരുക്കേൽപിച്ച കേസിലെ പ്രതിയായ യുവാവിനെ സിപിഎം നേതൃത്വം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപ് ന്യൂ മാഹിയിൽ വെച്ച് താഴെ പുരയിൽ കനകരാജിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായ എ.സി ബാബുവിന്റെ മകനാണ്‌ചെറു കല്ലായിയിലെ ജിനേഷ് ബാബു (23) ഇയാൾ സജീവ സിപിഎം പ്രവർത്തകനാണെന്നും പെൺകുട്ടിയെയും അമ്മയെയും വീട്ടിൽ കയറി കുത്തി പരുക്കേൽപ്പിച്ചതിനു ശേഷം ഒളിവിൽ പോയ പ്രതിക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്നത് സിപിഎം നേതൃത്വമാണെന്ന ആരോപണമാണ് ഉയരുന്നത്.
ബിജെപി അടക്കമുള്ള പാർട്ടികൾ അതിശക്തമായ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ കേസിലെ പ്രതിയായ യുവാവിനെ കണ്ടെത്താൻ പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വധശ്രമത്തിനാണ് യുവാവിനെതിരെ കേസെടുത്തത് സംഭവത്തിന് ശേഷംപ്രതി ഒളിവിൽ പോയിരിക്കുകയാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. ന്യൂമാഹി പൊലിസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഉസൻ മൊട്ടഎം.എൻ. ഹൗസിൽ അനിൽകുമാറിന്റെ ഭാര്യ ഇന്ദുലേഖ (42) പ്ലസ് ടു വിദ്യാർത്ഥിനി മകൾ പൂജ (17) എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ പൂജയ്ക്ക് അടിവയറ്റിന് കത്തികൊണ്ടുള്ള കുത്തേറ്റ് ആഴത്തിൽ പരുക്കേറ്റിട്ടുണ്ട്. എന്നാൽ പെൺകുട്ടി അപകട നില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. ചെറു കല്ലായിയിലെഎ.സി. ബാബുവിന്റെ മകൻ ജിനേഷ് ബാബുവാ (23)ണ് ഇന്നലെ രാത്രി എട്ടു മണിക്ക് ഇവരെ കുത്തി പരുക്കേൽപ്പിച്ചത്.
താനുമായുള്ള പ്രണയത്തോട് അനുകൂലമായി പ്രതികരികാത്ത പൂജയെ 23 വയസുകാരനായ ഇയാൾ മാരകമായ വിധത്തിൽ അപായപ്പെടുത്തുകയായിരുന്നു. ഇതു തടയാൻ ചെന്നപ്പോഴാണ് അമ്മ ഇന്ദുലേഖയ്ക്കും കുത്തേറ്റത്. വീട്ടിൽ കയറി അക്രമം നടത്തിയതിനു ശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപിച്ചത്. ജിനേഷ് ബാബുവിനെതിരെ വധശ്രമത്തിനാണ് . ഇന്ദുലേഖയുടെ ഭർത്താവ് അനിൽകുമാർ ഏറെ കാലമായി വിദേശത്ത് ജോലി ചെയ്തു വരികയാണ്.
തന്റെ മകളെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി ഇന്ദു ലേഖ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്‌കൂളിൽ പോകുമ്പോൾ നിരന്തരം പിൻതുടർന്ന് ശല്യം ചെയ്തിരുന്നതായും ഇവർ പറയുന്നു. ജിനീഷ് ബാബുവിനെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു. നേരത്തെ വിവാഹ വാഗ്ദ്ധാനം ചെയ്തു കൊണ്ടു ജനീഷ് കുമാർ പൂജയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. തനിക്ക് പൂജയെ ഇഷ്ടമാണെന്നും ഗൾഫിൽ പോയി മടങ്ങിവന്നാൽ പുജയെ വിവാഹം കഴിക്കുമെന്നായിരുന്നു വാഗ്ദ്ധാനം എന്നാൽ കുട്ടി പഠിക്കുകയാണെന്ന് പറഞ്ഞ് വീട്ടുകാർ ഈ കാര്യം തള്ളി കളയുകയായിരുന്നു. ഇതേ തുടർന്ന് സ്‌കൂളിലേക്ക് പോയി വരുമ്പോഴും മറ്റിടങ്ങളിൽ വെച്ചും പെൺകുട്ടിയെ ജിനേഷ് ബാബു തുടർച്ചയായി ശല്യം ചെയ്തിരുന്നതായി ആരോപണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ