- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ മരിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്ന് കരുതി തട്ടിപ്പിന് ഇരയായവർ കാത്തുനിന്നു; വന്നാൽ പണി കിട്ടുമെന്ന് മണത്തറിഞ്ഞ കിഷോർ കുമാറും സഹോദരനും അജ്ഞാത കേന്ദ്രത്തിൽ വച്ച് മൃതദേഹം കണ്ട ശേഷം മുങ്ങി; തളിപ്പറമ്പ് വിസ തട്ടിപ്പിൽ ട്രാവൽ ഏജൻസി ഉടമകൾക്ക് രക്ഷയാകുന്നത് രാഷ്ട്രീയ ബന്ധങ്ങൾ
തളിപ്പറമ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളുടെ കോടികൾ തട്ടിയെടുത്തുമുങ്ങിയ തളിപറമ്പിലെ സഹോദരങ്ങളായ ട്രാവൽ ഏജൻസി ഉടമകൾക്ക് ഉന്നത രാഷ്ട്രീയബന്ധമുണ്ടെന്നു സൂചന. ഇവരുടെ ബന്ധം കാരണമാണ് പൊലിസ് നിരവധി പരാതികളുണ്ടായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതെ മാറിനിൽക്കുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
തളിപറമ്പിലെ ട്രാവൽ ഏജൻസി നടത്തിപ്പുകാർ തട്ടിയെടുത്തത് കോടികളെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും പ്രതികളെ അന്വേഷിച്ചു കണ്ടെത്താനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുകയാണ്. രാഷ്ട്രീയസമ്മർദ്ദമാണ് ഇതിനു പിന്നിലെ കാരണമെന്ന് സംശയിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
വിവിധസ്ഥലങ്ങളിൽ നിന്നും തളിപറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് ഫോൺവിളികളുടെ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ബുധനാഴ്‌ച്ച മാത്രം തളിപറമ്പ് സ്റ്റേഷനിൽ ആറു പരാതികൾ ലഭിച്ചിട്ടുണ്ട്. തളിപറമ്പ് ചിറവക്ക് സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിയെന്ന സ്ഥാപനം നടത്തിവരികയായിരുന്ന പി.പി കിഷോർകുമാർ, സഹോദരൻ കിരൺകുമാർ എന്നിവർക്കെതിരെയാണ് പരാതി.
കണ്ണപിലാവ് സ്വദേശിയായ കിഷോർകുമാർ പുളിപറമ്പിനടുത്ത് കരിക്കപ്പാറയിൽ വീടു പണിത് മൂന്നു വർഷമായി അവിടെയാണ് താമസിച്ചുവരുന്നത്. 2021 സെപ്റ്റംബറിലാണ് ഇയാൾ ട്രാവൽ ഏജൻസിയെന്ന പേരിൽ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം തുടങ്ങിയത്. ബ്രിട്ടൺ, ബൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ തട്ടിപ്പു നടത്തിയത്.
ഉദയഗിരി, അരിവിളഞ്ഞ പൊയിൽ, വെണ്ണയപ്പള്ളി ഹൗസിൽ ഡാനി തോമസ്, കേളകം അടയ്ക്കാത്തോട് പള്ളിവാതക്കൽ ഹൗസിൽ എബി എബ്രഹാം, കൂത്തുപറമ്പ് ആമ്പിലാട്ട് പാറായി വീട്ടിൽ എൻ. വി പ്രശാന്ത്, കാസർകോട് പാലവയൽ വളവനാട്ട് ഹൗസിൽ ജോയറ്റ് ജോസഫ്, ചെറുപുഴ എടവരമ്പ് ഒലിക്കൽ വീട്ടിൽ റിജുവർഗീസ്, പേരാവൂർ തെറ്റുവഴിയിലെ പുത്തൂറ്റ് കുന്നേൽ ഹൗസിൽ ആൽബിൻ ജോർജ്, എന്നിവരാണ് തളിപറമ്പ് പൊലിസിൽ പരാതി നൽകിയത്.
ബ്രിട്ടനിൽ വെയർഹൗസ് ഹാൻഡൽ ജോലി വിസ വാഗ്ദാനം ചെയ്തു കഴിഞ്ഞ ജൂൺ മാസം മുതൽ ഓഗസ്റ്റ് ഏഴുവരെയുള്ള കാലയളവിൽ ആറുലക്ഷം രൂപ കൈപ്പറ്റുകയും വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പ്രശാന്തിന്റെ പരാതി. ബെൽജിയത്തിലോ ബ്രിട്ടനിലോ ജോലി വിസ വാഗ്ദാനം ചെയ്തു 2021- ഡിസംബർ ആറുമുതൽ 2022 ഓഗസ്റ്റ് എട്ടുവരെയുള്ള കാലയളവിൽ 5.70 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ജോയറ്റ് ജോസഫിന്റെ പരാതി.
ബ്രിട്ടനിൽ ട്രാക്ക് ഡ്രൈവറായി ജോലിവാഗദാനം ചെയ്തു കഴിഞ്ഞ മെയ് 24-മുതൽ സെപ്റ്റംബർ എട്ടുവരെയുള്ള തീയ്യതികളിൽ ആറരലക്ഷം രൂപ തന്നിൽ നിന്നും തട്ടിയെടുത്തുവെന്നാണ് ഡാനി തോമസിന്റെ പരാതി. 2021 ഡിസംബർ മുതൽ 2022 ഓഗസ്്റ്റുവരെയുള്ള കാലയളവിൽ 5.75രൂപ തട്ടിയെടുത്തുവെന്നാണ് എബി എബ്രഹാമിന്റെ പരാതി.ബ്രിട്ടണിൽ വെയർ ഹൗസിൽ ജോലിവാഗ്ദാനം ചെയ്താണ് ഇയാളിൽ നിന്നും പണം തട്ടിയെടുത്തത്.
ബ്രിട്ടനിലോ ബൽജിയത്തിലോ ജോലി വിസ നൽകാമെന്നു പറഞ്ഞാൽ റിജുവർഗീസിൽ നിന്നും 5.80 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിനു സമാനമായി തന്നെയാണ് ആൽബിൻ ജോർജിൽ നിന്നും അഞ്ചേമുക്കാൽ ലക്ഷവും തട്ടിയെടുത്തത്്. ട്രാവൽ ഏജൻസി ഉടമകളായ സഹോദരങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം പയ്യന്നൂർ പൊലിസും കേസെടുത്തിരുന്നു.കുന്നരു കാരന്തട്ടയിലെ ടി.വി ശശിയിൽ നിന്ന് വിസ വാഗ്ദാനം ചെയ്തു പതിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
കിഷോർ കുമാറും സഹോദരൻ കിരൺ കുമാറും നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ്. മാസങ്ങളായി ഇവരുടെ തളിപറമ്പിലെ ട്രാവൽ ഏജൻസി പൂട്ടിയ നിലയിലാണ്. മാസങ്ങൾക്ക് മുൻപ് ഇവരുടെ പിതാവ് മരണമടഞ്ഞിരുന്നു. അന്തിമോപചാരമർപ്പിക്കാൻ ഇവർ എത്തുമെന്ന ധാരണയിൽ തട്ടിപ്പിന് ഇരയായവർ അന്ന് ഇവരുടെ വീട്ടുപരിസരത്ത് കാത്തു നിന്നിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച പിതാവിന്റെ മൃതദേഹം ഏതോ അജ്്ഞാത കേന്ദ്രത്തിൽനിന്നും കണ്ടതിനു ശേഷം ഇരുവരും മുങ്ങുകയായിരുന്നു.




