- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാമ്പ് കടിയേറ്റ് മരിച്ച 10 വയസ്സുകാരന്റെ മൃതദേഹവുമായി പോയത് മന്ത്രവാദിയുടെ അടുത്തേക്ക്; കുട്ടിയെ വീണ്ടും ജീവിപ്പിക്കാനായി കർമങ്ങൾ തുടങ്ങി; വേപ്പിലയും ചാണകവും കൊണ്ട് മൃതദേഹം പൊതിഞ്ഞു; കാലിൽ മരച്ചില്ല കൊണ്ട് തട്ടിനോക്കി അനക്കത്തിനായി വീട്ടുകാർ കാത്തിരുന്നത് മൂന്ന് ദിവസം
ഹാഥ്രസ്: പാമ്പുകടിയേറ്റ് മരിച്ച 10 വയസ്സുകാരനെ വീണ്ടും ജീവിപ്പിക്കാമെന്ന അന്ധവിശ്വാസത്തിൽ, കുടുംബം മൃതദേഹം വേപ്പിലയും ചാണകവും കൊണ്ട് മൂടിയിട്ടത് മൂന്ന് ദിവസത്തോളം. ഉത്തർപ്രദേശിലെ ഹാഥ്രസിൽ, ദീപാവലി ആഘോഷത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒക്ടോബർ 20ന് രാത്രി വീട്ടിൽ വെച്ചാണ് കപിൽ ജാതവ് എന്ന ബാലന് പാമ്പുകടിയേറ്റത്. ഉടൻതന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം, അയൽക്കാരുടെ നിർബന്ധപ്രകാരം മഥുരയിലെ മന്ത്രവാദികളെ സമീപിച്ചു. കുട്ടിയെ ജീവനിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ മന്ത്രവാദിയുടെ ശ്രമം പരാജയപ്പെട്ടു.
പിന്നീട്, വീട്ടുകാർ കുട്ടിയുടെ മൃതദേഹം വേപ്പിലയും ഉണങ്ങിയ ചാണകവും കൊണ്ട് പൂർണ്ണമായും മൂടി ഗ്രാമത്തിന് പുറത്ത് വെച്ചു. ഇവിടെ വെച്ച് മറ്റ് ചടങ്ങുകൾ നടത്തി കുട്ടിയെ 'പുനരുജ്ജീവിപ്പിക്കാൻ' ശ്രമം നടത്തി. തുടർച്ചയായി മൂന്നു ദിവസമാണ് കുടുംബാംഗങ്ങളും ഗ്രാമീണരും കുട്ടിയുടെ അനക്കത്തിനായി കാത്തിരുന്നത്. പ്രതികരണമൊന്നും ഉണ്ടാകാതെ വന്നതോടെ വ്യാഴാഴ്ച രാത്രി പോലീസിനെ വിവരമറിയിച്ചു.
അധികൃതരെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് ഇതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ്.




