- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരിക്ക് അടുത്തുള്ള ഹോട്ടലിൽ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു; നഗ്നചിത്രങ്ങളെടുത്തു തുടർന്ന് ഭീഷണിയും പണംതട്ടിപ്പും; പൊലീസിൽ പരാതിപ്പെട്ടതിന് വധഭീഷണിയും ശല്യവും;അങ്കമാലി സ്വദേശി മാക്‌സ് വെൽ ടോമിനായി വലവിരിച്ച് പൊലീസ്
കൊച്ചി:ബലാത്സംഗം ചെയ്തത് പൊലീസിൽ പരാതി പറഞ്ഞതിനെ തുടർന്ന് തന്നെയും കുടുംബത്തെയും വധിക്കും എന്ന് ഭീഷണിപ്പെടുത്തിയ അങ്കമാലി സ്വദേശി മാക്‌സ് വെൽ ടോം എന്ന 25 കാരനെതിരെകഴിഞ്ഞ ദിവസം ഇര പരാതി നൽകിരുന്നു.ഭർത്താവിന്റെ സുഹൃത്തായ മാക്‌സ് വെൽ ടോം തെറ്റിദ്ധരിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തുള്ള ഹോട്ടലിൽ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തു.
പിന്നീട് നഗ്‌ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. നെടുമ്പാശ്ശേരി പൊലീസിൽ പരാതി പെട്ടതിന്റെ അടിസ്ഥാനത്തിൽ മാക്‌സ് വെൽ ടോമിനെ ബലാത്സംഗ കേസിൽപൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.പുറത്തിറങ്ങിയ ഇയാൾ വഭഭീഷണി മുഴക്കാൻ തുടങ്ങി. സ്ഥിരമായി അപമാനിക്കാൻ ശ്രമിക്കുന്നു. അങ്ങനെ ആകെ പ്രശ്‌നങ്ങൾ തുടർക്കഥയായി.ഇതോടെയാണ് പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുവതി മരട് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
കണയന്നൂർ സ്വദേശിയായ യുവതിയാണ് താനും മക്കളും പ്രതിയിൽ നിന്നും നിരന്തരം ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്.കഴിഞ്ഞ ദിവസം കാറിൽ യാത്ര ചെയ്യുന്നതിനിടെ തന്നെയും മക്കളേയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന് വീട്ടമ്മ പരാതിയിൽ പറയുന്നു.മരട് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
ഇയാളെ പിടിക്കുടാനുുള്ള ശ്രമത്തിലാണ് പൊലീസ്. ഫോൺ ഓഫ് ചെയ്തിരിക്കുന്നതിനാൽ ആളെ കണ്ടെത്താൻ സാധിക്കുന്നില്ല. എന്നാൽ ഇയാളുടെ പരിചയക്കാരുടെ ഫോൺകാൾ പൊലീസ് നിരിക്ഷിക്കുന്നുണ്ട്. എത്രയും വേഗം പ്രതിയെ പിടികൂടും എന്ന് മരട് പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ