- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവും യുവതിയും ലിവിങ്ങ് ടു ഗെദർ ആയിരുന്നത് 5 വർഷം; തർക്കങ്ങൾ ഉടലെടുത്തതോടെ പിരിയാൻ തീരുമാനം; വിവാഹഭ്യർത്ഥന നിരസിച്ച യുവതിയെ കെട്ടിടത്തിൽ തള്ളിയിട്ട് കൊന്ന് യുവാവ്; മൃതദേഹവുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഒടുവിൽ പിടിയിൽ
നോയിഡ: ലിവിങ്ങ് ടുഗെദറിനൊടുവിൽ വിവാഹഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ്.22കാരിയെയാണ് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തിയത്.ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായിരുന്ന ശീതളാണ് കൊല്ലപ്പെട്ടത്.സഹപ്രവർത്തകനായിരുന്ന ഗൗരവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
5 വർഷത്തോളമായി ഒരു ഇൻഷുറൻസ് കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു ഇരുവരും. 5 വർഷമായി ഒരുമിച്ചായിരുന്നു ഇരുവരും താമസം. ചില തർക്കങ്ങൾ കാരം ഇരുവരും തമ്മിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച ഗൗരവ് ശീതളിനെ കാണാൻ ഓഫീസിൽ എത്തിയത്.
വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് യുവതിയെ തള്ളിയിട്ടത്.പെൺകുട്ടിയുടെ മൃതദേഹവുമായി ഗസ്സിയാബാദിലേക്ക് പോകുന്നതിനിടെയാണ് പ്രതിയായ ഗൗരവ് പിടിയിലാകുന്നത്.ഗൗരവ് നേരത്തെയും ശീതളിനെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ശീതളിന്റെ സഹോദരൻ അറിയിച്ചു.
പെൺകുട്ടി വീണതിന് പിന്നാലെ ഗൗരവും താഴെയെത്തി. വീണത് തന്റെ സഹോദരിയാണെന്നും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമെന്നുമാണ് ദൃക്സാക്ഷികളോട് പറഞ്ഞത്. ഇയാൾ പെൺകുട്ടിയുടെ മൃതദേഹവുമായി ഗസ്സിയാബാദിലേക്ക് പോവുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും മൃതദേഹവുമായി ഗൗരവ് കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗൗരവ് ശീതളിന്റെ സഹോദരനല്ലെന്ന് വ്യക്തമായി. ഉടൻ തന്നെ വിവിധ സറ്റേഷനുകളിലേക്ക് അറിയിപ്പ് നൽകി ഗൗരവിനെ പിടികൂടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ