തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് വീട്ടിൽ മോഷണത്തിനിടെ യുവാക്കളെ നാട്ടുകാർ കയ്യോടെ പിടികൂടി. വെള്ളാര്‍ അരിവാള്‍ കോളനി പണയില്‍വീട്ടില്‍ വിമല്‍മിത്ര (25), മുട്ടയ്ക്കാട് ചരുവിളവീട്ടില്‍ വിഷ്ണു (18) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് മൂന്നു പവന്‍ സ്വര്‍ണവും 15000 രൂപയാണ് പ്രതികൾ കവര്‍ന്നത്.

ബുധനാഴ്ച രാത്രിയിലാണ് സംഭവം. മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ സംഭവ സ്ഥലത്തെത്തിയത്. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതോടെ അത് അവിടെ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിനായി പ്രതികൾ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതോടെ സമീപത്തെ വീട്ടുമുറ്റത്ത് കണ്ട മറ്റൊരു ബൈക്ക് മോഷ്ടിക്കാനായി ശ്രമം നടത്തുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടില്‍ ആളില്ലെന്ന് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവിടെക്കയറി സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു.

അവണാകുഴി ഇലവന്‍കുഴി ശരവണ ഭവനില്‍ ജോതിഷ്‌കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറിയ പ്രതികൾ മൂന്നു പവന്‍ സ്വര്‍ണവും 15000 രൂപയും കവര്‍ന്നു. കോവളം മുട്ടയ്ക്കാടുള്ള ഒരുവീട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് സംഘം അവണാകുഴിയില്‍ എത്തിയത്. ഇവിടെവെച്ച് പെട്രോള്‍ തീര്‍ന്നതോടെ ബൈക്ക് ഉപേക്ഷിച്ചു.

മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള ശ്രത്തിതിനിടെയാണ് ജ്യോതിഷും കുടുംബവും വീട് പൂട്ടി പോകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയത്. വീട്ടുകാരെത്തിയതോടെ മോഷ്ടക്കളെക്കണ്ട് ബഹളംവെക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.