- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'തങ്ക' മോഷണം; കളവ് പോയത് ശ്രീകോവിലിൽ പൂശാനായി സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം; ലോക്കർ തുറന്ന അധികൃതർക്ക് ഞെട്ടൽ; അതീവ സുരക്ഷാ സ്ഥലത്ത് നടന്ന സംഭവത്തിൽ മുഴുവൻ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'തങ്ക' മോഷണം നടന്നതായി പരാതി. ശ്രീകോവിലിൽ പൂശാനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് കളവ് പോയതെന്ന് അധികൃതർ പറഞ്ഞു. ലോക്കർ തുറന്നുനോക്കുമ്പോഴാണ് സ്വർണം മോഷണം പോയതായി കണ്ടെത്തിയത്. സംഭവത്തിൽ മുഴുവൻ ദുരൂഹതയാണ് ഇത് കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് അന്വേഷണം തുടങ്ങി.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നിരിക്കുന്നത്. 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വർണമാണ് മോഷണം പോയിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നാണ് സ്വര്‍ണം കാണാതായിരിക്കുന്നത്. ലോക്കറിലണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
അതേസമയം, നേരെത്തെ അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും നിവേദ്യത്തിന് ഉപയോഗിക്കുന്ന ഉരുളി മോഷ്‌ടിച്ച കേസ് വലിയ വാർത്തയായിരുന്നു. അന്ന് കേസിലെ പ്രതികള്‍ പിടിയില്‍ ആവുകയും ചെയ്തിരുന്നു. മൂന്ന് സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായതെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു. ഫോര്‍ട്ട് എസ്എച്ച്ഒ വിആര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ഹരിയാനയിൽ നിന്നാണ് നാട്ടിലേക്ക് എത്തിച്ചത്.
ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമായ ജാഗണേഷ് എന്നയാളെയും നാല് സ്ത്രീകളെയുമാണ് ഹരിയാന പോലീസ് പിടികൂടിയത്. രാവിലെ ക്ഷേത്രത്തിലെ പാല്‍പ്പായസ നിവേദനത്തിന് ശേഷമാണ് മോഷണം നടന്നത്. വിഗ്രഹമിരിക്കുന്ന ഒറ്റക്കല്‍ മണ്ഡപത്തിന് താഴെ വിഗ്രഹത്തിന്‍റെ പാദത്തിന് സമീപത്തെ വിശ്വക് സേന വിഗ്രഹത്തില്‍ തളിക്കാനായി വെള്ളം സൂക്ഷിക്കുന്ന ഉരുളിയാണ് മോഷ്‌ടിച്ചത്.
പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികള്‍ താമസിച്ച സ്‌റ്റാച്യുവിലെ ഹോട്ടലിലെ രജിസ്‌റ്ററിൽ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചുമാണ് പ്രതികളുടെ ലൊക്കേഷന്‍ പോലീസ് തിരിച്ചറിയുന്നത്. ഹരിയാനയിലെ സ്വകാര്യ ഹോട്ടലിന്‍റെ ലൊക്കേഷന്‍ ഫോര്‍ട്ട് പൊലീസ് ഹരിയാന പോലീസിന് കൈമാറുകയും പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.