- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപ്രായത്തിൽ അടിപൊളി ജീവിതത്തോട് ഹരമായി; മാർഗ്ഗം കണ്ടെത്തിയത് കാറിൽ സഞ്ചരിച്ചു ഒറ്റയ്ക്കുള്ള മോഷണത്തിൽ; ഒരു മോഷണം കഴിഞ്ഞാൽ ലഹരിയും മദിരാക്ഷിയുമായി ആഡംബര ജീവിതം നയിക്കാൻ മുങ്ങുന്നത് ഗോവയിലും ബംഗളുരുവിലേക്കും; ആസിഫിനെ കുടുക്കി പയ്യന്നൂർ പൊലീസ്
കണ്ണൂർ: ജീവിതാസക്തി ചെറുപ്രായത്തിൽ തന്നെ മോഷ്ടാവാക്കിയതിന്റെ കഥയാണ് പയ്യന്നൂർ പൊലിസ് പിടിയിലായ കുപ്രസിദ്ധ കവർച്ചക്കാരനായ ആസിഫെന്ന ഇരുപത്തിയൊന്നു വയസുകാരന്റെത്. കൗമാരം പിന്നിടുമ്പോൾ തന്നെ ഇയാൾ കവച്ചയ്ക്കിറിങ്ങിയത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതനാവുകയും ചെയ്തു. ചെറുവത്തൂരിലാണ് ഭാര്യ വീട്. തനിച്ചു വൻകവർച്ചകൾ നടത്തുന്നത് ശീലമാക്കിയ ആസിഫ് അതിലൂടെയുണ്ടാക്കുന്ന പണം മയക്കുമരുന്നിനും മദ്യത്തിനും മദിരാക്ഷികൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
കവർച്ചകഴിഞ്ഞാൽ ഉടൻ മംഗ്ളൂര്, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയി അടിപൊളിയായി ജീവിച്ച ശേഷം തിരിച്ചെത്തുകയാണ്പതിവ്. പഴയങ്ങാടിയിലും ചെറുവത്തൂരിലും നടത്തിയ കവർച്ചയിലൂടെ കൈക്കലാക്കിയ സ്വർണാഭരണങ്ങൾ കാഞ്ഞങ്ങാട്, കണ്ണൂർ, മംഗ്ളൂര് എന്നിവടങ്ങളിലെ ജൂവലറികളിൽ വിൽക്കുകയാണ് പതിവ്. കാറിലെത്തി പട്ടാപ്പകൽ പൂട്ടിയിട്ട വീടുകൾ കുത്തിതുറന്ന് കവർച്ച നടത്തി രക്ഷപ്പെടുന്ന മിന്നൽ ആസിഫ് വെള്ളിയാഴ്‌ച്ച പുലർച്ചെയാണ് പയ്യന്നൂർ പൊലിസിന്റെ പിടിയിലാത്.കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനു സമീപം ഗാർഡൻ വളപ്പിൽ താമസിക്കുന്ന നിരവധി കവർച്ചാകേസിലെ പ്രതി പി. എച്ച് ആസിഫിനെയാ(21)ണ് പയ്യന്നൂർ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കരിവെള്ളൂർ പുത്തൂർ വട്ടപ്പൊയിലിൽ പട്ടാപ്പകൽ പൂട്ടിയിട്ട വീടുകുത്തിതുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയായ ആസിഫിനെ കാഞ്ഞങ്ങാട്ടുവച്ചാണ് പൊലിസ് സംഘം പിടികൂടിയത്. കാറിലെത്തി വീടുകൾ നിരീക്ഷിച്ച ശേഷമാണ് ഇയാൾ ഇരുമ്പുവടികൊണ്ടു പൂട്ടുതകർത്ത് കവർച്ച നടത്തിയിരുന്നത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി ദൂരെ ഒളിപ്പിച്ചുവെച്ച ശേഷം കവർച്ച നടത്തി തിരിച്ചു പോകുമ്പോൾ മൊബൈൽ എടുത്ത് സ്ഥലം വിടുകയാണ് പതിവ്. ഇയാൾ മൊബൈൽ ഫോണെടുത്ത് നടന്നു പോകുന്നത് പ്രദേശവാസികളിലൊരാൾ കണ്ടിരുന്നു. ഈ വെളിപ്പെടുത്തലാണ് പ്രതിയെ പിടികൂടാൻ പൊലിസിനെസഹായിച്ചത്.
കേസിലെ പ്രതിയെ പിടികൂടണമെന്ന് സി.പി. എം പെരളം നോർത്തക് ലോക്കൽകമ്മിറ്റി പയ്യന്നൂർ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന് നിവേദനം നൽകിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കരിവെള്ളൂർ പുത്തൂർ വട്ടപ്പൊയിലിലെ പ്രവാസിയായ ടി.പി ശ്രീകാന്തിന്റെ വീട്ടിൽ കവർച്ച നടത്തിയത്. ഇവിടെ നിന്നും 21 പവൻ സ്വർണാഭരണങ്ങളും 4,500 രൂപയും മോഷണം പോയിരുന്നു. ശ്രീകാന്തിന്റെ ഭാര്യ ഷീജയുടെ പരാതിയിൽ പയ്യന്നൂർ പൊലിസ് കേസെടുത്തിരുന്നു. ഭർത്താവ് ഗൾഫിലായതനാൽ ഷീജയും മകളും മാത്രമാണ് ഈ വീട്ടിൽ താമസം. അദ്ധ്യാപികയായ ഷീജ അന്നേ ദിവസം സ്‌കൂൾ വിട്ടു വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുതകർത്ത നിലയിൽ കണ്ടത്. വീടിനകത്തെ മുറികളിലെ രണ്ടു അലമാരകൾ കുത്തിതുറന്നാണ് രണ്ടുമാല, മൂന്ന് വള, എട്ടുകമ്മൽ, ഒരു കൈ ചെയിൻ, രണ്ടു മോതിരം,4,500 രൂപയുമാണ് കവർന്നത്.
മോഷ്ടാവിനെ വിശദമായി ചോദ്യം ചെയ്ത പൊലിസ് സംഘത്തിന് മറ്റൊരു കവർച്ചയുടെ നിർണായക വിവരങ്ങളുംലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം തനിച്ചു താമസിക്കുന്ന എൽ. ഐ.സി ഏജന്റ് ഗീതാലയത്തിൽ ഇ.വി സതീരവീന്ദ്രന്റെ (71) വീടുകുത്തിതുറന്ന് ഒൻപതര പവന്റെ ആഭരണങ്ങൾ കവർച്ച നടത്തിയതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങൾ കണ്ണൂരിലെ ഒരു ജൂവലറിയിൽ വിൽപന നടത്തിയതായും പൊലിസ് അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.സംഭവദിവസം രാവിലെ ഒൻപതു മണിയോടെ വീട് പൂട്ടി പയ്യന്നൂരിലെ എൽ. ഐ.സി ഓഫീസിലേക്ക് വന്ന സതീരവീന്ദ്രൻ വൈകുന്നേരം നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




