- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ കറങ്ങി നടന്ന് കയറേണ്ട വീടുകൾ ഉന്നമിടും; രാത്രി അർധനഗ്നനായി കറങ്ങി നടന്ന് മോഷണം; കണ്ണൂർ നഗരത്തിൽ പിടിയിലായത് കോട്ടയം സ്വദേശി ഷാജഹാൻ; സി.സി.ടി.വിയിൽ കുടുങ്ങിയ ഷാജഹനെ തിരിച്ചറിഞ്ഞത് ജയിലിലെ തടവുകാർ
കണ്ണൂർ: കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും രാത്രികാലങ്ങളിൽ അർധനഗ്നായെത്തി വീടുകൾകുത്തിതുറന്ന് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷടാവിനെ കണ്ണൂർ ടൗൺ പൊലിസ്അറസ്റ്റു ചെയ്തു. ഇതോടെ മോഷണ പരമ്പരകൾ കൊണ്ടു പൊലിസന് തലവേദനയായി മാറിയ അന്തർ സംസ്ഥാന മോഷ്ടാവാണ് പിടിയിലായത്. കോട്ടയം സ്വദേശിയും കഴിഞ്ഞ 24- വർഷമായി തളിപറമ്പ് കുറ്റിക്കോലിലെ ഭാര്യവീട്ടിൽ താമസിച്ചുവരുന്ന ബൈജുവെന്നറിയപ്പെടുന്ന ഷാജഹാനാ(58)ണ് പിടിയിലായത്. ബുധനാഴ്‌ച്ചരാത്രി കണ്ണൂർ നഗരത്തിൽ മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് കണ്ണൂർ ടൗൺസി. ഐ ബിനു മോഹൻ അറിയിച്ചു.
കാഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ നിന്ന് 35-പവൻകവർന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു 2020-ൽ ജയിൽശിക്ഷഅനുഭവിച്ചു പുറത്തിറങ്ങിയ പ്രതികണ്ണൂർ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ കവർച്ചനടത്തിവരികയായിരുന്നു. ആലപ്പുഴ, കാഞ്ഞങ്ങാട്,കണ്ണൂർ എന്നിവടങ്ങളിൽ ഇയാൾക്കെതിരെകേസുകളുണ്ട്. പകൽമുഴുവൻ കറങ്ങി നടന്ന് ആൾതാമസമുള്ള വീടുകൾ നിരീക്ഷിച്ചു കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. ആൾ താമസമുള്ള വീടുകളിൽ മാത്രം മോഷണം നടത്തുന്ന ഇയാൾ അർധനഗ്നനായാണ് കവർച്ചയ്ക്കായി കയറിയിരുന്നത്.
ചിലവീടുകളിൽ നിന്നും ലഭിച്ച സി.സി.ടി. വിദൃശ്യങ്ങളിൽ നിന്നും ഇയാളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും പ്രായം 30-35 വയസു തോന്നുന്നതിനാൽ ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല.വീടുകളിലെ പിന്നാമ്പുറത്തെ വാതിലുകളും ജനലുകളും തകർത്താണ് ഇയാൾ അകത്തേക്കു കയറിയിരുന്നത്. കണ്ണൂർതാണയിലെ ഡോക്ടറുടെവീട്ടിലും മുഴത്തടം,തോട്ടട, ്കുറുവ,തുളിച്ചേരിഎന്നിവടങ്ങളിലും ഇയാൾ കവർച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലിസ്അറിയിച്ചു.
കണ്ണൂർ താണയിലെ വീട്ടിൽ നിന്നും 35- പവനും പണവും മോഷണം നടത്തിയകേസിലാണ് പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഇരുപതുവർഷമായി തളിപറമ്പ് പൂവ്വത്ത് ഇയാൾ താമസിച്ചുവരികയായിരുന്നുവെന്നു പൊലിസ്അറിയിച്ചു.രണ്ടുവർഷത്തോളമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതിക്കായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.കണ്ണൂർ സെൻട്രൽജയിലിലും സ്ബ്ജയിലിലും ഇയാളെ തിരിച്ചറിയുന്നതിനായി അന്വേഷണം നടത്തി. ഒടുവിൽ തടവുകാരിൽ ചിലർ സി.സി.ടി.വി ദൃശ്യങ്ങൾതിരിച്ചറിഞ്ഞതോടെയാണ്ഷാജഹാനെ പൊലിസ് അറസ്റ്റു ചെയ്തത്.നല്ലമഴയുള്ള ദിവസങ്ങളിലാണ് ഇയാൾ മിക്കകവർച്ചകളും നടത്തിയിരുന്നത്.
വീട്ടുകാർ നല്ല ഉറക്കത്തിലാകുന്ന സമയത്താണ് ഇയാൾ ശബ്ദുമുണ്ടാക്കാതെ വീടുകുത്തിതുറന്ന്കവർച്ച നടത്തിയിരുന്നത്. മോഷണം നടത്തിയതിനു ശേഷം തളിപറമ്പിലെ താമസസ്ഥലത്തേക്ക് മുങ്ങുന്നതാണ് ഇയാളുടെ പതിവെന്നു പൊലിസ്പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിക്കുകയോ മറ്റുതെളിവുകൾ അവശേഷിപ്പിക്കുകയോ ചെയ്യാതെഅതിവിദഗ്ദ്ധമായാണ് ഷാജഹൻ മോഷണം നടത്തിയിരുന്നത്.
വീടുകളിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ കൈവശപ്പെടുത്തിയും തകർത്തുമായിരുന്നു മോഷണം നടത്തിവന്നിരുന്നത്. മുഖത്ത് മാസ്‌കണിഞ്ഞുകൊണ്ടുള്ള മോഷണമായതിനാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഇയാളെ വ്യക്തമായിരുന്നില്ല. മോഷണ സമയത്ത് മെയ്‌ക്കപ്പണിഞ്ഞും മുടികറുപ്പിച്ചും പൊലിസിനെ കബളിപ്പിച്ചാണ്ഷാജഹാൻ കവർച്ച നടത്തിയത്.
യഥാർത്ഥത്തിൽ അൻപത്തിയെട്ടുവയസുണ്ടെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയത് യുവാവിന്റെ ദൃശ്യങ്ങളായിരുന്നു. ഇതാണ് പൊലിസിനെ വട്ടംകറക്കിയത്. തുളിച്ചേരിയിൽ ഉറങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ മാല കവർന്നു രക്ഷപ്പെടുന്നതിനിടെയാണ് ഇയാൾ സി.സി.ടി.വി ദൃശ്യങ്ങളിൽകുടുങ്ങിയത്. പൂട്ടിയിട്ട വീടുകൾകുത്തിതുറന്ന് മോഷണം നടത്തുന്ന സ്വർണാഭരണങ്ങൾ വിറ്റിരുന്നത്തളിപ്പറമ്പിലെ ഒരു ജൂവലറിയിലാണെന്ന് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
ഇതു പ്രകാരം ഇവിടെ നടത്തിയറെയ്ഡിൽ ആഭരണങ്ങൾകണ്ടെത്തിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും സ്വർണംവാങ്ങിയ ഒരാളെ പൊലിസ് തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെകൂടുതൽ ചോദ്യംചെയ്തതിനു ശേഷം കണ്ണൂർകോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്