- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് നൽകുന്ന പ്രധാനി; കൂടുതൽ ലഹരി സൂക്ഷിച്ചത് ഓണക്കച്ചവടത്തിന്; തിരുവല്ലയിലെ കുറ്റൂരിൽ വൻ കഞ്ചാവ് വേട്ട; കുടുങ്ങിയത് ഒഡീഷ ഗണപതി ജില്ലയിൽ നിന്നുള്ള അഭിരാം ബഡാറിത്ത
തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ വൻ കഞ്ചാവ് വേട്ട . 5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ്യ സ്വദേശി തിരുവല്ലയിലെ കുറ്റൂരിൽ നിന്നും എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷാ ഗജപതി ജില്ലയിൽ സെരാഗോ സെലംകോ താലൂക്കിൽ നൗഗഡു ബ്ലോക്കിൽ ബോറീയിഡു പഞ്ചായത്തിൽ അഭിരാം ബഡാറിത്ത (43) ആണ് പിടിയിലായത്.
ഒഡീഷ്യയിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് എത്തിച്ച് നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റൂർ ഈരടിച്ചിറ ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത് . വലിയ ഷോൾഡർ ബാഗിൽ മണം പുറത്തുവരാത്ത നിലയിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലാണ് 5കിലോ 50ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
ഓണ വിപണി ലക്ഷ്യമിട്ടാണ് ഇത്രയധികം കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നും സമീപകാലത്ത് തിരുവല്ലയിൽ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇതൊന്നും എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസ് പറഞ്ഞു. അസി. എക്‌സൈസ് ഇൻസ്പെക്ടർ കെ.എം.ശിഹാബുദ്ദീൻ, പ്രിവന്റീവ് ഓഫിസർ ബി.ബിജു, സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺ കൃഷ്ണൻ, മുഹമ്മദ് ഹുസൈൻ, സുമോദ്കുമാർ, ഡ്രൈവർ വിജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്