- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ വൈരാഗ്യമുണ്ടായിരുന്നവർ കണ്ടു മുട്ടിയത് പുളിക്കീഴ് പാലത്തിൽ വച്ച്; വാക്കു തർക്കത്തിനൊടുവിൽ വാക്കത്തി കൊണ്ട് വെട്ടിയത് ഓട്ടോഡ്രൈവറുടെ തലയിൽ; കൃത്യത്തിന് ശേഷം കൂളായി വീട്ടിലേക്ക് പോയ പ്രതിയെ പൊലീസ് പൊക്കി; വെട്ടേറ്റയാളുടെ നില അതീവഗുരുതരം; തിരുവല്ല പുളിക്കീഴിൽ സംഭവിച്ചത്
തിരുവല്ല: ഓട്ടോ തന്നെ വാസസ്ഥലമാക്കിയ ഡ്രൈവർക്ക് തലയ്ക്ക് വെട്ടേറ്റ് ഗുരുതര പരുക്ക്. പുളിക്കീഴ് പൊടിയാടി ഞർക്കാട്ടുശ്ശേരിൽ വീട്ടിൽ രാജേഷി(40)നാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുളിക്കീഴ് പാലത്തിൽ വച്ച് തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് 12.40 നാണ് സംഭവം.
വാക്കു തർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് കൃത്യം നിർവഹിച്ച പൊടിയാടി ശാരദാനിലയം വീട്ടിൽ സന്തോഷ് കുമാറി(47)നെ പൊലീസ് കൈയോടെ പിടികൂടി. രാജേഷും സന്തോഷും സുഹൃത്തുക്കളായിരുന്നു, ഇരുവരും തമ്മിൽ ചില കാര്യങ്ങളിൽ തർക്കങ്ങൾ നിലവിലുണ്ട്. തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് പുളിക്കീഴ് പാലത്തിനടുത്തു ൻവൈരാഗ്യത്താൽ കയ്യിൽ കരുതിയ വെട്ടുകത്തികൊണ്ട് തലയിൽ വെട്ടി ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
പരുക്കേറ്റ രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. സ്വന്തമായി വീടില്ല. ഓട്ടോയിൽ തന്നെയാണ് ഊണും ഉറക്കവുമെല്ലാം. പുളിക്കീഴ് പാലത്തിന് സമീപത്തുള്ള സ്റ്റാന്റിലാണ് ഓടുന്നത്. രാജേഷിനെ പരുക്കേൽപ്പിച്ചശേഷം സ്ഥലത്തുനിന്നും കടന്ന സന്തോഷിനെ വീട്ടിൽ നിന്നും ഉടനടി പുളിക്കീഴ് പൊലീസ് പിടികൂടി. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നേരത്തെ ജോലിചെയ്തിരുന്ന സി പി ഓ ശരത്തിനെ തദ്ദേശവാസികളിലൊരാൾ വെട്ടുനടന്ന കാര്യവും മറ്റൊരാൾ ഒളിച്ചിരിക്കുന്ന കാര്യവും അറിയിച്ചു.
ശരത് വിവരം പുളിക്കീഴ് എസ് ഐ കവിരാജന് കൈമാറി. കവിരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഓട്ടത്തിനിടയിൽ വീണ് ഇയാളുടെ കാലിൽ മുറിവു പറ്റി. എസ് ഐക്കൊപ്പം എ എസ് ഐ അനിൽ കുമാർ, എസ് സി പി ഓ ഗിരീജേന്ദ്രൻ, സി പി ഓ രെജു എന്നിവരും ഉണ്ടായിരുന്നു. ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും മറ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സംഭവസ്ഥലത്ത് നിന്നും പ്രതി വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി, വിറകുകഷ്ണം, ചെരിപ്പുകൾ എന്നിവ പൊലീസ് ബന്തവസ്സിലെടുത്തു. പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്