- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിനിമാ പിആര്‍ഒ ശ്രമിച്ചത് 17-ാകാരിയെ മയക്കിയെടുക്കാന്‍; വെള്ളിത്തരയിലെ നായികയാക്കാമെന്ന വാഗ്ദാനത്തില്‍ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയ്ക്ക് നിരന്തരം സന്ദേശം അയച്ചു; എല്ലാം അതിരുവിട്ടപ്പോള്‍ അമ്പതുകാരനെ കൈകാര്യം തീരുമാനിച്ച വിതുരക്കാരി; ജഡ്ജിക്കുന്നിലേത് വിദ്യാര്‍ത്ഥിനിയുടെ ക്വട്ടേഷന്‍; റഹിം കൊടുത്ത മൊഴിയില്‍ കള്ളങ്ങള്‍; നാല് പേര് പിടിയില്‍
തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50 കാരനായ ആണ്‍സുഹൃത്തിനെ ബന്ധുവും സുഹൃത്തുക്കളും മര്‍ദിച്ചവശനാക്കിയെന്ന കേസ് വഴിത്തിരിവിലേക്ക്. അത് പെണ്‍കുട്ടി നല്‍കിയ ക്വട്ടേഷനായിരുന്നു. ഇതു സംബന്ധിച്ച് മര്‍ദ്ദനമേറ്റയാള്‍ നല്‍കിയ പരാതിയിലും അസ്വാഭാവികതകളുണ്ട്. തന്നെ രക്ഷിക്കും വിധമായിരുന്നു പരാതി. എന്നാല്‍ 17കാരിയെ പോലീസ് കണ്ടെത്തിതോടെ കഥമാറി മറിഞ്ഞു. നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനെ(50) ആണ് പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. ഇത് പെണ്‍കുട്ടിയുടെ ക്വട്ടേഷനായിരുന്നു. പെണ്‍കുട്ടിയും സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിലുണ്ട്.
റഹിം സിനിമാ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രൊഡക്ഷന്‍ മേഖലയിയാരുന്നു ജോലി. ഇത് പറഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ സമീപിച്ചുവത്രേ. നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. സിനിമയില്‍ അഭിനയിപ്പിക്കാമെന്നും ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയോട് പറഞ്ഞു. നിരന്തര ശല്യമായതോടെയാണ് ബന്ധുവിനെ കാര്യം അറിയിച്ചത്. ഇതിന് ശേഷം ജഡ്ജിക്കുന്നിലേക്ക് റഹീമിനോട് എത്താന്‍ പെണ്‍കുട്ടി ഫോണില്‍ ആവശ്യപ്പെട്ടു. ബന്ധുവും കൂട്ടുകാരും ചേര്‍ന്ന് ജഡ്ജി കുന്നിലെത്തി. പെണ്‍കുട്ടിയും റഹിമും തമ്മില്‍ ഇവിടെ വച്ച് വഴക്കായി. അതിന് ശേഷം അടിയും. റഹിമിനെ അടിച്ച് അവശാനാക്കി എല്ലാവരും അവിടെ നിന്നും പോയി. രാത്രിയോടെ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചു കിടന്ന റഹിമിനെ കണ്ടത്. തുടര്‍ന്ന് പോലീസ് എത്തി. ഈ സമയം പെണ്‍കുട്ടിയുമായുള്ള തന്റെ സൗഹൃദം ചോദ്യം ചെയ്തുവെന്ന തരത്തില്‍ അയാള്‍ മൊഴി നല്‍കി. പെണ്‍കുട്ടിയെ കുറ്റപ്പെടുത്താതെയാണ് പോലീസിനെ കാര്യങ്ങള്‍ ധരിപ്പിച്ചത്. ഇത് അനുസരിച്ചാണ് ആദ്യ എഫ് ഐ ആര്‍.
റഹിമിന്റെ വലതുകൈയും വലതുകാലുമാണ് കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിച്ചത്. പെണ്‍കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. അതിന് ശേഷം ബന്ധുവായ യുവാവും സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവാക്കള്‍ ഒളിവിലാണ്. ചതിയിലൂടെയാണ് ഇവര്‍ 50 വയസ്സുകാരനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി റഹീമിന് പരിചയമുണ്ടായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അയക്കുന്ന സന്ദേശങ്ങള്‍ അതിരുവിട്ടതോടെയാണ് ബന്ധുവിനെ കാര്യങ്ങള്‍ അറിയിച്ചത്. നിയമപരമായി പ്രശ്‌നം നേരിടാതെ സ്വയം ശിക്ഷ വിധിക്കുകയായിരുന്നു അവര്‍.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലുള്ള റഹീമിന്റെ ഫോണില്‍ സന്ദേശമയച്ച് ജഡ്ജിക്കുന്നില്‍ വരാനായി ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിച്ച് അയാള്‍ എത്തി. തുടര്‍ന്ന് ഗ്രൗണ്ടിനു സമീപമുണ്ടായിരുന്ന ബന്ധുവും മൂന്നു സുഹൃത്തുക്കളുമെത്തി റഹീമുമായി സംസാരിച്ചു. പെണ്‍കുട്ടിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തു. പിന്നെ മര്‍ദ്ദനവും. പെണ്‍കുട്ടിയ്ക്ക് പ്രായ പൂര്‍ത്തിയായോ എന്ന് പോലീസ് പരിശോധിക്കും. ഇല്ലാത്ത പക്ഷം മൊബൈലില്‍ സന്ദേശം അയച്ചതിന് റഹിമിനെതിരെ പോക്‌സോ കേസ് എടുക്കേണ്ടി വരും.
റഹീമിനെ രാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പ്രതികള്‍ക്കായി തിരച്ചിലും തുടങ്ങി. വിതരുതയിലെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുണ്ടായിരുന്നു. പിന്നാലെ മറ്റുള്ളവരേയും കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം നഗരത്തില്‍ നിന്ന് അധികം ദൂരെയല്ലാതെയാണ് ജഡ്ജി കുന്നുള്ളത് ഉള്ളത്. തിരുവല്ലം - കരുമം റോഡില്‍ മധുപാലത്തിന് സമീത്തുനിന്ന് വലത്തേയ്ക്കുള്ള കയറ്റം കയറി ചെന്നെത്തുന്നത് ജഡ്ജിക്കുന്നിലാണ്. ആളുകള്‍ ഇവിടേക്ക് അധികമായി എത്താറില്ല. ഇതിന്റെ മറവിലായിരുന്നു ആക്രമണം.