- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയെ അവഹേളിച്ചത് സസ്‌പെൻഷനിൽ ആയത് മൂന്ന് സർക്കാർ ജീവനക്കാർ; മുല്ലപ്പള്ളിയുടെ മുൻ ഗൺമാനും ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്കും അടക്കം പണി കിട്ടിയവർ; ചാനൽ വാർത്തക്ക് താഴെ അപകീർത്തിപ്പെടുത്തും വിധം കമന്റിട്ടതിന് വടകര സ്വദേശിനിയായ അദ്ധ്യാപികക്കെതിരെയും കേസ്
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ച വേളയിൽ അവഹേളന പോസ്റ്റുകളും സൈബറിടത്തിൽ വന്നിരുന്നു. മുൻപ് പി ടി തോമസിന്റെ മരണത്തെ സിപിഎം നേതാക്കൾ പോലും അവഹേളിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് സൈബറിടത്തിലും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. അണികൾ തമ്മിലുള്ള സൈബർ വാറായി ഇത് മാറുകയും ചെയ്തു. എന്നാൽ, സർക്കാർ സർവീസിൽ ഇരുന്ന് പോസ്റ്റുകൾ എഴുതിയതിന് പണി കിട്ടയവരുമുണ്ട്. മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കാണ് ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ സസ്‌പെൻഷൻ നടടപടി നേരിടേണ്ടി വന്നത്.
സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറായ വിഷ്ണുവിനെയാണ് സസ്‌പെൻഷന് പിന്നൊലെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തത്. പോസ്റ്റിന്റെ അടിസ്ഥാനത്തിന്റെ ഡിവൈഎഫ്‌ഐ പത്തനാപുരം ബ്ലോക്ക് സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. കോടിയേരി ബാലകൃഷ്ണനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്കിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹെഡ് ക്ലാർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്തത്. രജിസ്‌ട്രേഷൻ ഐജിയാണ് സന്തോഷിനെതിരെ നടപടി എടുത്തത്. ഫേസ്‌ബുക്ക് പോസ്റ്റിട്ട അടിസ്ഥാനത്തിൽ സന്തോഷിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.
അതേസമയ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐആയിരുന്ന ഉറൂബിനും സസ്‌പെൻഷൻ ലഭിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ കൂടിയായ ഉറൂബിനെ സിറ്റി പൊലിസ് കമ്മീഷണർ സ്പർജൻകുമാർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്‌കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്. ഊറൂബിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സിപിഎം ഉപരോധിച്ചിരുന്നു.
ഏറ്റവും ഒടുവിലായി കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ കമന്റിട്ട അദ്ധ്യാപികക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര ഓർക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. വിവാദ കമന്റിനെതിരെ മാനന്തേരി സ്വദേശി പി ജിജോ ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്.
ജന നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റെന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നും ജിജോ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചുവെന്ന ചാനൽ വാർത്തക്ക് താഴെയാണ് അദ്ധ്യാപിക അപകീർത്തികരമായ കമന്റിട്ടത്. ഇതു സിപിഎം. സോഷ്യൽ മീഡിയ സഖാക്കളിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ