കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ ഇന്നലെ രാത്രി ആക്രമണം നടത്തിയ വ്യക്തിക്കായി പൊലീസ് പരിശോധന ശക്തമാക്കി. പതിയുടെ രേഖചിത്രംതയ്യാറാക്കും. നിർണായക സാക്ഷി റാസിക്കിന്റെ ഹായത്തോടെയാണ് രേഖചിത്രം തയ്യാറാക്കുന്നത്. പ്രതി ഇതര സംസ്ഥാന തൊഴിലാളി എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളും നിർണ്ണായകമാകും.

എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖ ചിത്രം തയ്യാറാക്കുന്നത്. 25 വയസ്സുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പ്രതിയെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം പൊലീസ് നടത്തുകയാണ്. ഫോറൻസിക് പരിശോധന പൂർത്തിയായി. വിരലടയാളങ്ങൾ ശേഖരിച്ചു. കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഭവം പരിശോധിക്കും. എൻ ഐ എ യും അക്രമത്തെക്കുറിച്ച് അന്വേഷിച്ചേക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം ശേഖരിച്ചു. അതിനിടെയാണ് സിസിടിവി ദൃശ്യം പുറത്തു വന്നത്.

ഒരു ബാഗു ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ബാഗിലുള്ള വസ്തുക്കളിൽ ചില സൂചനകളും ഉണ്ട്. ഗാന്ധിജി മോഡൽ കണ്ണടയും ഇതിലുണ്ട്. എന്നാൽ പ്രധാന റോഡിലെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് എന്ന് തോന്നിക്കുന്ന പ്രതി ഒരു ബാങ്ക് കഴുത്തിൽ തൂക്കിയിട്ടുണ്ട്. എലത്തൂരിനും കാട്ടിൽ പീടികയ്ക്കും ഇടയിൽവച്ചാണ് റെയിൽവേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആൾ ബൈക്കിൽ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാൾ എത്തുകയും ഇറങ്ങി വന്നയാൾ അതിൽ കയറി പോകുകയും ആയിരുന്നു. ഈ സിസിടിവി ദൃശ്യത്തിലാണ് അക്രമിക്ക് മറ്റൊരാളുടെ കൂടെ സഹായം കിട്ടിയെന്ന് വ്യക്തമാകുന്നത്. അതിനിടെ, ട്രെയിനിൽ അക്രമം നടത്തിയത് ടിക്കറ്റ് റിസർവ് ചെയ്ത് വന്നയാളല്ല എന്ന് ടി.ടി.ആർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകൾ ഇതിലുണ്ട്. തീയതി രേഖപ്പെടുത്തിയാണ് എഴുത്തുകൾ. ഇതെല്ലാം പൊലീസ് പരിശോധിക്കും. കേരളവും കന്യാകുമാരിയും അടക്കമുള്ള സൂചനകൾ എഴുത്തിലുണ്ട്. പോരാത്തതിന് ഗാന്ധിജി മോഡൽ കണ്ണടയും. ബാക്കി പെട്രോൾ അടക്കം ബാഗ് ഉപേക്ഷിച്ച നിലയിലാണ്. പ്രതി രക്ഷപ്പെട്ടത് ഇടവഴിയിലൂടെ രക്ഷപ്പെട്ട് റോഡിൽ കാത്തു നിന്ന ബൈക്കിലാണ്. ഇവിടെ നിന്നും ചുവന്ന കള്ളി ബനിയനും കിട്ടി. വസ്ത്രം ഉപേക്ഷിച്ചാണ് പോയതെന്നാണ് വിലയിരുത്തൽ. ട്രാക്കിൽ നിന്ന് കിട്ടിയ ബാഗിലുള്ളത് അട്ടിമറിയുടെ സൂചനകളാണ്. ബാഗിൽ നിന്ന് കിട്ടിയ മൊബൈൽ ഫോൺ നിർണ്ണായകമാകും. ഈ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

തിരുവനന്തപുരത്തുള്ള സ്ഥലങ്ങളാണ് കൂടുതൽ എഴുതിയിട്ടുണ്ട്. ഡയറി രൂപത്തിലാണ് പുസ്തകത്തിൽ ഇംഗ്ലീഷിൽ എഴുതിയിട്ടുള്ളത്. സ്റ്റിക്കി നോട്ടിലാണ് സ്ഥലങ്ങളുടെ എഴുത്ത്. ചിറയിൻകീഴും കോവളവും എല്ലാം ആ കുറിപ്പിലുണ്ട്. കുറിപ്പുകൾ ദുരൂഹമാണ്. എഴുത്തിലൊന്നും മലയാളമില്ല. എല്ലാം ഹിന്ദിയും ഇംഗ്ലീഷുമാണ്. പൊലീസിനെ തെറ്റിധരിപ്പിക്കാനുള്ള ബോധ പൂർവ്വ ശ്രമമാകും ഈ ബാഗ് എന്നും സൂചനയുണ്ട്. ഏതായാലും അട്ടിമറിയുടെ സൂചനകളാണ് എല്ലാം നൽകുന്നത്. പ്രതി ഓടിയാണ് രക്ഷപ്പെട്ടത്. മൂന്ന് പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോൾ ആക്രമണം ഉണ്ടായത്. 'ഡി-1' ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടർന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിർത്തിയത്. പാലത്തിനും എലത്തൂർ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.