- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് സുരക്ഷയില്ലാതെ ശുഭയാത്ര; റെയിൽവെ പൊലിസ് ഉറങ്ങുമ്പോൾ റിസർവേഷൻ കംപാർട്ടുമെന്റിൽ അക്രമികൾ കയറി വിളയാടുന്നു; ഏലത്തൂർ തീവയ്പ്പിലെ ദുരൂഹത ചർച്ചയാക്കുന്നത് റെയിൽവേ അനാസ്ഥ; കേരളത്തിൽ തീവണ്ടി യാത്ര സുരക്ഷിതമോ? പെട്രോൾ നിറച്ച കുപ്പിയുമായി ട്രെയിനിൽ അക്രമി കയറുമ്പോൾ
കണ്ണൂർ: ഏലത്തൂർ ട്രെയിൻ തീവയ്പ്പു കേസിൽ മുഖ്യപ്രതി സുരക്ഷാവീഴ്ചയെന്ന ആരോപണം ശക്തമാകുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഡി വൺ റിസർവേഷൻകോച്ചിലേക്ക് കുപ്പിയിൽ നിറച്ച പെട്രോളുമായി കയറിപ്പറ്റിയ അക്രമ ടൊയ്ലറ്റിന്റെ വാഷ് ബേസിനടുത്ത് ബാഗുമായി പതുങ്ങി നിൽക്കുന്നത് മറ്റു യാത്രക്കാർ കണ്ടിരുന്നു. എന്നാൽ ഈ സമയമൊന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സോ പൊലിസോ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നതാണ് ഗുരുതരമായ പിഴവായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
ട്രെയിൻ യാത്രക്കാർക്കു നേരെയുള്ള അക്രമം പെരുകുമ്പോഴും മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തുമ്പോഴും പൂർണമായ തോതിൽ അമർച്ച ചെയ്യുന്നതിനായി റെയിൽവേ പൊലിസിന് കഴിയുന്നില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്. അങ്ങേയറ്റം അപകടകരമായ വസ്തുവായ പെട്രോൾ നിറച്ച കുപ്പിയുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പോലുള്ള ഒരു തിരക്കേറിയ സ്ഥലത്തു നിന്നും ട്രെയിനിൽ രാത്രി ഒൻപതരയ്ക്കു ശേഷം പ്രതിക്ക് റിസർവേഷൻ കംപാർട്ടുമെന്റിൽ കയറാൻ കഴിഞ്ഞതും യാത്രക്കാർക്കു നേരെ അക്രമം നടത്തിയതും വൻസുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
റെയിൽവേപൊലിസിന്റെ അനാസ്ഥകാരണം ഒരു കുഞ്ഞുൾപ്പെടെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. അടിമുടി ദുരൂഹതയുള്ള തീവയ്പ്പുകേസിലെ ദുരൂഹത അന്വേഷിക്കുന്നതിനായി സംസ്ഥാന ഡി.ജി.പി അനിൽകാന്ത് ഇന്ന് കണ്ണൂരിലെത്തും. അക്രമിതീവയ്പ്പു നടത്തിയ ഡി വൺ, ഡി ടൂ കോച്ചുകൾ ഡി.ജി.പി പരിശോധിക്കും. അക്രമത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്വേഷണം വിപുലീകരിക്കാനും പൊലിസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗംജില്ലാ പൊലിസ് ഹെഡ്ക്വാർട്ടേഴ്സിൽ ചേരും. എലത്തൂരിൽ നിന്നും തീവയ്പ്പിനു ശേഷം ബൈക്കിൽ മറ്റൊരാളോടൊപ്പം രക്ഷപ്പെട്ട അജ്ഞാതനായ അക്രമിയെ പിടികൂടുന്നതിനായി കണ്ണൂർ കാസർകോട് റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇയാൾക്കും പൊള്ളലേറ്റുവെന്ന വിവരത്തെ തുടർന്ന് ആശുപത്രികളിലും പൊലിസ് രഹഭസ്യനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർറെയിൽവേ സ്റ്റേഷനിലെ നാലാം ട്രാക്കിലാണ് അക്രമത്തിനായി ഇരയായ ആലപ്പുഴ, കണ്ണൂർ എക്സ്പ്രസ് നിർത്തിയിട്ടിട്ടുള്ളത്. അക്രമം നടന്ന ഡി വൺ,, ഡി ടൂ കോച്ചുകൾ സീൽ ചെയ്തിട്ടുണ്ട്. പ്രതിയെ കുറിച്ചു വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പൊലിസ് അറിയിക്കുന്നത്. സംഭവത്തിൽ തീവ്രവാദ സംഘടനകൾക്കു പങ്കുണ്ടോയെന്ന കാര്യം ദേശീയഅന്വേഷണഏജൻസി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്.
കേസ് അന്വേഷണത്തിന് സഹായകരമാവും വിധം പ്രതിയെ കണ്ടവരിൽ നിന്നും രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.നിർണായക സി.സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇന്നുവൈകുന്നേരം അക്രമിയെ പിടികൂടുമെന്നാണ് പൊലിസ് നൽകുന്ന വിവരം. അക്രമിയുടെതെന്നു സംശയിക്കുന്ന ബാഗ് മൊബൈൽ ഫോൺ, ഇംഗ്ളീഷിലും ഹിന്ദിയിലും ചില കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. അക്രമിരക്ഷപ്പെട്ടത് കാത്തുനിന്ന
ബൈക്കിലാണെതിനാൽ സംഭവത്തിൽ വൻഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്.
മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശിനിയായ റഹ്മത്ത്, സഹോദരിയുടെ മകൾഷഹല, കൊടോളിപ്രത്തെ ഉണക്കുമത്സ്യവ്യാപാരിയായ നൗഫിക്ക് എന്നിവരാണ് റെയിൽവേ ട്രാക്കിൽ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയതിനാൽ തലയിടിച്ചു വീണുമരിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്