- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ തലയിടിച്ച് ആഴത്തിൽ പരുക്ക്
തൃശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ യാത്രക്കാരൻ തള്ളിയിട്ടു കൊന്ന സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം പുറത്ത്. കെ.വിനോദിന്റെ തലയ്ക്കേറ്റ പരുക്കുകളും കാലുകൾ അറ്റുപോയതുമാണു മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വിനോദിന്റെ മൃതദേഹം ഉടൻ തൃശൂരിൽനിന്നു കൊച്ചിയിലേക്കു കൊണ്ടുപോകും.
വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണ് കാലുകൾ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അതുപോലെ തന്നെ വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായോ എന്നും പരിശോധിക്കും.
ചൊവ്വാഴ്ച വൈകിട്ടാണ് എറണാകുളം സൗത്തിലെ ടിടിഇ മഞ്ഞുമ്മൽ മൈത്രി നഗറിൽ കെ.വിനോദ് (48) കൊല്ലപ്പെട്ടത്. പ്രതി ഒഡീഷ സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിൻ പാലക്കാട്ട് എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം പട്ന എക്സ്പ്രസിൽ വൈകിട്ട് 6.45നു തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തുവച്ചായിരുന്നു സംഭവം. പ്രതി തള്ളിവീഴ്ത്തിയതിനെത്തുടർന്ന് വിനോദ് തൊട്ടടുത്ത ട്രാക്കിൽ മറ്റൊരു ട്രെയിനിന് അടിയിൽപെടുകയായിരുന്നു എന്നാണു നിഗമനം.
തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്. ട്രെയിനിന്റെ 11-ാമത് കോച്ചിന്റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്ഐആറിൽ പറയുന്നു. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ജനറൽ ടിക്കറ്റുമായി റിസർവ് കോച്ചിൽ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താൻ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത പൊലീസിനോട് പറഞ്ഞത്. തന്റെ കൈയിൽ പണമില്ലായിരുന്നുവെന്നും പിഴ നൽകണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയിൽ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. വെളപ്പായ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാർ നൽകിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്.
കുന്നംകുളത്ത് ഹോട്ടൽത്തൊഴിലാളിയായ രജനീകാന്ത തൃശ്ശൂരിൽനിന്നാണ് ട്രെയിനിൽ കയറിയത്. 5.20-ന് എറണാകുളത്തുനിന്നു പുറപ്പെട്ട വണ്ടി 6.41-ന് തൃശ്ശൂർ സ്റ്റേഷനിലെത്തി 6.47-നാണ് അവിടെനിന്ന് പുറപ്പെട്ടത്.ടി.ടി.ഇ.യെ തള്ളിയിട്ടശേഷം ഒന്നും സംഭവിക്കാത്തതുപോലെ പ്രതി തിരികെ സീറ്റിൽ പോയി ഇരുന്നു. അയാൾക്ക് മദ്യത്തിന്റെ നല്ലമണമുണ്ടായിരുന്നു. നാലുപേർ ചേർന്നിട്ട് പോലും അയാളെ കീഴ്പ്പെടുത്താനായില്ലെന്നും ദൃക്സാക്ഷി പറഞ്ഞു. എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിനോദ് കണ്ണൻ (48) ആണ് മരിച്ചത്.
വെളപ്പായയിലെ റെയിൽവേട്രാക്കിലും തെളിവെടുപ്പ് നടന്നു. റെയിൽവേ ട്രാക്കിൽ പരിശോധന നടത്തുന്ന ഫൊറൻസിക് വിദഗ്ധരും പൊലീസും റെയിൽവേ പൊലീസിന്റെയും വിരലടയാള വിദഗ്ധരുടേയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മരിച്ച ടി.ടി.ഇ.യുടെ തലമുടി അടക്കമുള്ള തെളിവുകൾ സ്ഥലത്തുനിന്ന് ശേഖരിച്ചു. റെയിൽവേ ഇൻസ്പെക്ടർ പി.വി. രമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു കൊല്ലപ്പെട്ട വിനോദ്. രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറിയത്.