കൊല്ലം കൊല്ലം മൈലക്കാട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിൽ ട്രെയിലർ ലോറിയിടിച്ച് അച്ഛനും മകളും മരിക്കാൻ ഇടയായത് ലോറി ഡ്രൈവറുടെ അശ്രദ്ധയെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. ലോറിയിടിച്ച് ബൈക്ക് യാത്രികരായ ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയായ മകൾ ഗൗരിയെ സ്‌കൂളിൽ കൊണ്ടുവിടുന്നതിനായി പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

ബൈക്കിൽ ഇടിച്ച ശേഷം ബൈക്കുമായി ലോറി 20 മീറ്ററോളം ദൂരം മുന്നോട്ടു നീങ്ങുന്നത് വിഡിയോയിൽ കാണാം. ദേശീയപാതയിൽ രാവിലെ ഒൻപതു മണിയോടെ തിരക്കേറിയ സമയത്തായിരുന്നു അപകടം. അപകടമുണ്ടായ സ്ഥലത്തുനിന്ന് 100 മീറ്റർ മാത്രം ദൂരെയാണ് ഗോപകുമാറും കുടുംബവും താമസിക്കുന്നത്.

ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കൊമേഴ്‌സ് വിദ്യാർത്ഥിയായ ഗൗരിയെ സ്‌കൂളിലാക്കുന്നതിനായി ഇരുചക്ര വാഹനത്തിൽ വരുമ്പോഴായിരുന്നു അപകടം. ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രെയിലർ ലോറി പിന്നിലിടിച്ചത്.

അപകടമുണ്ടായ ശേഷവും മുന്നോട്ടു നീങ്ങിയ ലോറി നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ബഹളം വച്ചതോടെയാണ് നിർത്തിയത്. ഗോപകുമാറിന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഗോപകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരി, അവിടെവച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.

ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലറാണ് ഇവരുടെ ബൈക്കിന് പിന്നിൽ ഇടിച്ചത്.

സംഭവത്തിന് കാരണമായത് ലോറി ഡ്രൈവറുടെ ഗുരതര അനാസ്ഥയാണെന്ന് വ്യക്തമാക്കുന്നതാണ് അപകടദൃശ്യങ്ങൾ. ബൈക്കിന്റെ
ലോറി ഡ്രൈവറുടെ ഭാഗത്ത് പിഴവുണ്ടായതായി മോട്ടോർ വാഹനവകുപ്പും പൊലീസും വ്യക്തമാക്കി. ഡ്രൈവറേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.