വെച്ചൂച്ചിറ: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പിടിച്ചപ്പോൾ പൊലീസിനെ മർദിച്ചു പരുക്കേൽപ്പിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജി സണ്ണിക്കുട്ടി, സിപിഓ സുനിൽ കുമാർ എന്നിവർക്കാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ചാത്തൻ തറ പതിനഞ്ചിൽപ്പടിയിൽ വച്ച് യുവാക്കളുടെ മർദ്ദനമേറ്റത്.

കൊല്ലമുള ചാത്തൻ തറ തെക്കനേടത്ത് വീട്ടിൽജെയ്മോൻ (25), ചാത്തൻ തറ തടത്തിൽ വീട്ടിൽ ലിന്റോ മോൻ (21) എന്നിവരെയാണ് സാഹസികമായി പിന്നീട് പൊലീസ് കീഴടക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ന് പതിനഞ്ചിൽ പടിയിൽ മദ്യപിച്ചു കൊണ്ടിരുന്ന പ്രതികളെ എസ്ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റിയപ്പോഴാണ് യുവാക്കൾ അക്രമാസക്തരായത്.

സി പി ഓ സുനിൽകുമാറിന്റെ മുഖത്ത് പ്രതികൾ മാറിമാറി തല്ലുകയും അസഭ്യം വിളിക്കുകയും ചെയ്തപ്പോൾ എസ് ഐ ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പ്രതികൾ എസ് ഐക്കുനേരെ തിരിയുകയും മുഖത്തും നെഞ്ചത്തും കൈകൾ കൊണ്ട് മർദ്ദിക്കുകയായിരുന്നു. എസ്ഐ യുടെ ചുണ്ടുകൾ പൊട്ടുകയും കവിളിൽ മുറിവേൽക്കുകയും ചെയ്തു. ഇരുവരും തുടർന്ന് ചികിത്സ തേടി. കൂടുതൽ പൊലീസ് എത്തി പ്രതികളെ ഏറെ പണിപ്പെട്ടു കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ചതിനും, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും,.മർദ്ദിച്ചതിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ