- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉപ്പുതുറയില്‍ ക്രൂരമര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം: ജനീഷുമായി പ്രതികള്‍ക്ക് നീണ്ട നാളത്തെ ശത്രുത; മര്‍ദ്ദിച്ചത് ജനല്‍ ചില്ല് പൊട്ടിച്ചതിന്, മരക്കൊമ്പുകള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; ബോധംപോയ ജനീഷിനെ കണ്ടത് കലോത്സവ പിരിവിനെത്തിയവര്‍
ഇടുക്കി: ഉപ്പുതുറ മാട്ടുത്താവളത്ത് ക്രൂരമര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പിന്നില്‍ ജനല്‍ ചില്ല തകര്‍ത്തനിനുള്ള പകയെന്ന് പോലീസ്. മരിച്ച ആളും അയല്‍വാസിയും തമ്മില്‍ നാളുകളായുള്ള പകയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി മുന്തിരിങ്ങാട്ട് ജനീഷ് (43) അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ചത്. അയല്‍വസികളായ അമ്മയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വീട്ടുമുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൂക്കൊമ്പില്‍ എത്സമ്മ, മകന്‍ ബിബിന്‍ എന്നിവറ ഒളിവില്‍ പോകുകയും ചെയ്തു. എന്നാല്‍ അഭിഭാഷകന്‍ മുഖേന പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
അയല്‍വാസികളായ ഇവര്‍ തമ്മില്‍ നീണ്ട നാളത്തെ ശത്രുതയുണ്ടായിരുന്നു. വീടിന്റെ ജനല്‍ ചില്ല് പൊട്ടിച്ചതിനെ ചൊല്ലി നേരത്തെയും ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിട്ടുണ്ട്. ജനീഷ് മരിക്കുന്ന ദിവസം പൊട്ടിയ ജനല്‍ ചില്ല് മാറിയിടുന്നതിനെ ചൊല്ലി എല്‍സമ്മയായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ. അയല്‍വാസിയായ മങ്ങാട്ട്‌ശേരില്‍ രതീഷിന്റെ പറമ്പില്‍ പണിയെടുക്കന്നതിനിടെ കാപ്പി കുടിക്കാന്‍ കയറിയതാണ് ജനീഷ്. ഈ സമയം എല്‍സമ്മയുടെ വീട്ടില്‍ എത്തുകയും ജനല്‍ ചില്ല് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് എത്സമ്മ മകനെ വിളിച്ച് വരുത്തി ജനീഷിന്റെ വീട്ടിലെത്തി മര്‍ദ്ദിച്ച് അവശനാക്കി പോരുകയായിരുന്നു.
ജനീഷിന്റെ വീട്ടില്‍ എത്തി മരക്കൊമ്പുകള്‍ കൊണ്ടാണ് ഇയാളെ ബിബിന്‍ മര്‍ദ്ദിക്കുന്നത്. ക്രൂരമായി മര്‍ദ്ദിച്ച ജനീഷിനെ മര്‍ദ്ദിച്ച് അവശനാക്കി. ബോധം പോയ ജനീഷിനെ വീട്ടില്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയും ജനീഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 11 മണിക്ക് ശേഷം കലോത്സവ പിരിവെനെത്തിയ പൊതു പ്രവര്‍ത്തകനായ അഡ്വ. അരുണ്‍ പൊടിപാറയും സംഘവുമാണ് ജനീഷിനെ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വെള്ളം മുഖത്ത് തളിച്ചപ്പോള്‍ ജീവന്‍ ഉണ്ടന്ന് മനസിലായി. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കളെ വിളിച്ച് വരുത്തി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് അയച്ചങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിക്കുകയായിരുന്നു.