- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ്ക്കൊള്ളാൻ പറഞ്ഞ ഭർതൃ വീട്ടുകാർ; ഗർഭിണിയായ വിവരം പോലും വീട്ടുകാരെ അറിയിക്കാൻ അനുവദിച്ചില്ല; ഒടുവിൽ ആത്മഹത്യ ചെയ്ത് ഗർഭിണിയായ അമല; വടക്കൻ പറവൂരിലെ മരണത്തിൽ പൊലീസ് അന്വേഷണം
കൊച്ചി: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുമ്പോൾ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്. എറണാകുളം വടക്കൻ പറവൂരിലെ ഭർതൃവീട്ടിലാണ് അമല തൂങ്ങിമരിച്ചത്. രണ്ടുമാസം ഗർഭിണിയായിരുന്നു യുവതി.
ഭർതൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് അമലയുടെ ബന്ധുക്കൾ പറയുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും അമലയെ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. വീട്ടുകാർ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞിട്ട് അതിനും ഭർതൃവീട്ടുകാർ അനുവദിച്ചില്ല. അമല ഗർഭിണിയാണെന്ന വിവരം പോലും അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
രണ്ടു വർഷം മുമ്പാണ് അമല നോർത്ത് പറവൂർ സ്വദേശി രഞ്ജിത്തിനെ വിവാഹം കഴിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയിൽ അമലയുടെ മൃതദേഹം കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് എത്തിയതുമുതൽ അമലയെ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായും, ഒരിക്കൽ തങ്ങൾ ഒത്തുതീർപ്പു ചർച്ച നടത്തിയിരുന്നതായും യുവതിയുടെ ബന്ധു ലാവണ്യ പറഞ്ഞു.
വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ്ക്കൊള്ളാൻ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയുിട്ടുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ