- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
27 വയസ്സുള്ള അസിസ്റ്റന്റ് കോച്ച് കിനാലൂരിലെത്തിയത് ഒന്നര വർഷം മുമ്പ്; പുലർച്ചെ അഞ്ചു മണിയോടെ ഹോസ്റ്റൽ മുറിയിൽ ജയന്തി തൂങ്ങി മരിച്ചെന്ന് പ്രാഥമിക നിഗമനം; ഉഷാ സ്കൂളിലെ കായികാധ്യാപികയുടെ മരണത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്; മരണ കാരണം വ്യക്തമല്ലെന്ന് വിശദീകരണം
കോഴിക്കോട്: ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വിശദ അന്വേഷണത്തിന് പൊലീസ്. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശിനിയാണ്.
പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബാലുശേരി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ഒന്നര വർഷം മുൻപാണ് ജയന്തി ഇവിടെ കോച്ചായെത്തിയത്. നിരവധി നേട്ടങ്ങളും ഇവർക്ക് കീഴിൽ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. സ്ഥാപനത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും മാനസിക സമ്മർദ്ദം നേരിടുന്നതായി ആരോപണം ഉയർന്നിരുന്നു.
ഈ നിലയിലേക്ക് അന്വേഷണം പോകും. സഹകോച്ചുമാരുടെയും വിദ്യർത്ഥികളുടെയും മൊഴി രേഖപ്പെടുത്തും. അത്മഹത്യാ കുറിപ്പ് കണ്ടിടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ