- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അഫാന്‍ ഇളയ മകന്‍ അഫ്സാനെ ആക്രമിച്ച വിവരം അമ്മ ഷെമിനയെ അറിയിച്ചു; അഫ്സാന് ഐസിയുവില്‍ എന്നും അറിയിച്ചത് സൈക്യാട്രി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍; ഷെമിനയ്ക്ക് ദേഹാസ്വാസ്ഥ്യം; അഫാന്‍ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍
അഫാന്‍ ഇളയ മകന്‍ അഫ്സാനെ ആക്രമിച്ച വിവരം അമ്മ ഷെമിനയെ അറിയിച്ചു;
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയില്‍ കഴിയുന്ന ഉമ്മ ഷെമിനയെ അറിയിച്ചു. സൈക്യാട്രി ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ പിതാവ് അബ്ദുള്‍ റഹീമും ബന്ധുക്കളുമാണ് വിവരം ഷെമിനയെ അറിയിച്ചത്. ഉമ്മയെയും ഇളയ മകന്‍ അഫ്‌സാനെയും അഫാന്‍ ആക്രമിച്ചുവെന്ന കാര്യം മാത്രമാണ് പറഞ്ഞത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം, ഇളയ മകന്‍ അഫസാന്‍ ഐസിയുവിലാണെന്ന് മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞില്ല. ഇത് കേട്ടതോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
മൂത്ത മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമീന ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ വിവരമൊന്നും ഷെമീന അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഷെമീനയുടെ ഭര്‍ത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു.തന്നെ കാണാന്‍ വരുന്നവരോടൊക്കെ ഷെമീന ആവര്‍ത്തിച്ച് ചോദിച്ചത് മക്കളെക്കുറിച്ചായിരുന്നു.
.ഘട്ടംഘട്ടമായി മറ്റ് വിവരങ്ങളും അറിയിക്കും. അതിനുശേഷം അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും. കട്ടിലില്‍ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് ഷെമീന ഡോക്ടര്‍മാരോടൊക്കെ പറഞ്ഞത്. നിലവില്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഷെമീന.
അതേസമയം,അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിനു കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തശേഷം നാളെ തെളിവെടുപ്പിനു കൊണ്ടുപോകും. ഇതിനുശേഷം വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങും.
കുടുംബത്തിന്റെ വലിയ കടബാധ്യതയും ഉമ്മൂമ്മയോടുള്ള കടുത്ത പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫാന്‍ പറഞ്ഞു. ഉമ്മൂമ്മയോട് പലതവണ സഹായം ചോദിച്ചിരുന്നു. സ്വര്‍ണമാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാന്‍ തയ്യാറാവാത്തതുകൊണ്ടാണ് ആദ്യം തന്നെ ഉമ്മൂമ്മയെ കൊലപ്പെടുത്തയതെന്ന് അഫാന്‍ പറഞ്ഞു.