- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യയെ കാണാതായ ദിവസം മാഹിൻകണ്ണ് വേളാങ്കണ്ണിയിൽ പോയിട്ടില്ലെന്ന് ഫോൺരേഖകളിൽ വ്യക്തം; പാവപ്പെട്ട അച്ഛന്റേയും അമ്മയുടേയും കൈയിലുണ്ടായിരുന്നതെല്ലാം കവർന്നെടുത്ത കാക്കിക്കുള്ളിലെ അഴിമതിക്കാർ; ഐസിസ് റിക്രൂട്ട്മെന്റ് സംശയത്തിൽ ഫയൽ പൊങ്ങിയിട്ടും അനങ്ങിയില്ല; ഒടുവിൽ ഒക്ടോബറിൽ വാർത്ത എത്തി; പിന്നാലെ അതിവേഗ നടപടി; മാഹിൻകണ്ണിന്റെ കുറ്റസമ്മതം എത്തിയ വഴി
തിരുവനന്തപുരം: ഊരൂട്ടമ്പലം തിരോധാനക്കേസിൽ തുടക്കം മുതൽ പൊലീസിന്റെ ഭാഗത്തിന് നിന്നുണ്ടായത് ഗുരുതര വീഴ്ച. 11 വർഷം മുമ്പ് കാണാതായ വിദ്യയെയും മകൾ ഗൗരിയെയും പങ്കാളി മാഹിൻകണ്ണ് കൊലപാതകമെന്ന് തെളിഞ്ഞതോടെ പൊലീസിന്റെ മറ്റൊരു അനാസ്ഥയാണ് പുറത്ത് വരുന്നത്. കാണാതായ ദിവസത്തെ മാഹിൻകണ്ണിന്റെ ഫോൺ രേഖകൾ കിട്ടിയിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യവും വിശദമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 23നാണ് ആ റിപ്പോർട്ട് സംപ്രേഷണം ചെയ്തത്. നിരവധി എക്‌സ്‌ക്ലൂസീവ് വാർത്തകൾ ചെയ്ത ടിവി പ്രസാദായിരുന്നു ഇതിന് പിന്നിലും.
ഇതോടെ പൊലീസിന് അന്വേഷണം ഊർജ്ജിതമാക്കേണ്ടി വന്നു. പ്രസാദിന്റെ വാർത്തയ്ക്ക് പിന്നാലെ പ്രമുഖ പത്രങ്ങളുടെ പ്രാദേശിക പേജുകളിലും വാർത്ത എത്തി. പൊലീസ് വേണ്ട രീതിയിൽ മാഹിൻ കണ്ണിനെ ചോദ്യം ചെയ്തു. അങ്ങനെ ആ സത്യവും പുറത്തു വന്നു. മാറനല്ലൂരിലെ വീട്ടിൽ നിന്നും വിദ്യയെയും കുഞ്ഞ് ഗൗരിയെയും മാഹിൻകണ്ണി വിളിച്ചിറക്കികൊണ്ടുപോകുകയായിരുന്നു. വിദ്യയെ വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്നാണ് പങ്കാളി മാഹിൻ കണ്ണ് ആദ്യം ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ കാണാതായ ദിവസം മാഹിൻകണ്ണ് പൂവാറിലുണ്ടെന്ന ഫോൺ രേഖകൾ കിട്ടിയിട്ടും പൊലീസ് അനങ്ങിയില്ല. അതുകൊണ്ട് കൊലപാതകം പുറത്തു വരാൻ പതിനൊന്ന് കൊല്ലം എടുത്തുവെന്നതാണ് വസ്തുത.
കാണാതാകൽ കേസുകളിൽ പൊലീസ് എടുക്കുന്ന ജാഗ്രത കുറവിന് തെളിവാണ് ഈ കേസും. കാണാതാകുന്നവരെ കൊന്നോ ഇല്ലയോ എന്ന് അന്വേഷിക്കാതെ എവിടേയോ സുഖമായി ഉണ്ടെന്ന് കരുതി വിട്ടുകളയുന്നു. വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ മൂന്ന് വർഷം മുമ്പ് പൊലീസിന് കിട്ടിയിരുന്നു. ഐഎസ് റിക്രൂട്ടിംഗിന് കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരെ കുറിച്ചുള്ള പരിശോധനയിൽ വിദ്യയുടെ തിരോധന ഫയൽ പൊങ്ങി. നിർണ്ണായക ഫോൺ വിവരങ്ങൾ പൊലീസ് കണ്ടെടുത്തു. എന്നിട്ടും പൊലീസ് നീങ്ങിയില്ല. ഇവിടെയാണ് ടിവി പ്രസാദിന്റെ വാർത്ത ഗുണം ചെയ്തത്.
വിദ്യയെയും കുഞ്ഞിനെയും കാണാതായി നാലാം ദിവസം അച്ഛനും അമ്മയും മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ഒന്നുമന്വേഷിക്കാതെ പൊലീസ് ഇവരെ നേരെ പൂവാറിലേക്ക് പറഞ്ഞുവിട്ടു. വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിൽ വിദ്യയും കുഞ്ഞിനെയും ആക്കിയിട്ടുണ്ടെന്നാണ് മാഹിൻ കണ്ണ് അന്ന് പൊലീസിനോട് പറഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിൽ ഇവരെ കൊണ്ടുവരാമെന്ന് മാഹിൻ കണ്ണ് പറഞ്ഞതോടെ പൂവാർ പൊലീസ് ഇയാളെ വിട്ടയച്ചു. മാഹിൻകണ്ണിന്റെ ഫോൺരേഖ പോലും പൊലീസ് അന്ന് പരിശോധിച്ചില്ല.
വിദ്യയെ കാണാതായ ദിവസം മാഹിൻകണ്ണ് വേളാങ്കണ്ണിയിൽ പോയിട്ടില്ല. 2011 ഓഗസ്റ്റ് 18ന് വൈകീട്ട് 7.15 ന് വിദ്യുടെ ഫോൺ ചീനിവിളയിൽ വെച്ച് സ്വിച്ച് ഓഫ് ആയി. ആ സമയം മാഹിൻകണ്ണിന്റെ ഫോൺ ബാലാരാമപുരം പരിധിയിലായിരുന്നു. ടവർ ലൊക്കേഷൻ പ്രകാരം അന്ന് രാത്രി മാഹിൻ കണ്ണിന്റെ ഫോൺ സ്വദേശമായ പൂവാർ പരിധിയിൽ തന്നെയായിരുന്നു. ഓഗസ്റ്റ് 18നും 19നും 20 നും പലരോടും നിരന്തരം ഫോണിൽ സംസാരിച്ച മാഹിൻ കണ്ണ് 21 ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. 36 മണിക്കൂറിന് ശേഷം ഫോൺ ഓണാക്കി വിദ്യയുടെ അമ്മയെ വിളിച്ച മാഹിൻ കണ്ണ് 10 മിനുട്ട് സംസാരിച്ചു.
2019 ന് ശേഷം സജീവമായി കേസന്വേഷിച്ച പൊലീസ് ഫോൺ വിളി രേഖയുടെ അടിസ്ഥാനത്തിലും മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിൻകണ്ണ് പറഞ്ഞില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 11 വർഷങ്ങൾക്ക് ശേഷം വിദ്യയുടെയും കുഞ്ഞിന്റെ തിരോധാനം കൊലപാതകമെന്ന് തെളിയുമ്പോൾ വ്യക്തമാകുന്നത് 2011 ൽ കേസ് അന്വേഷണം തന്നെ അട്ടിമറിച്ച മാറനെല്ലൂർ പൊലീസിന്റെയും പൂവാർ പൊലീസിന്റെയും അനാസ്ഥയാണ്.
അമ്മയെയും കുഞ്ഞിനെയും കണ്ടെത്താതെ ഫയൽ പൂഴ്‌ത്തിയതും ഫോൺ വിളി രേഖകൾ പോലും പരിശോധിക്കാതെ നടപടി ക്രമം കാറ്റിൽപ്പറത്തുകയായിരുന്നു പൊലീസ് സംവിധാനം. മകളെ കിട്ടാത്ത വിഷമത്തിൽ അച്ഛൻ ആത്മഹത്യ ചെയ്തു. അതിന് ശേഷം അമ്മ രാധ പോരാട്ടം നടത്തി. കൈയിലുണ്ടായിരുന്ന പണം പൊലീസ് തട്ടിയെടുത്തു. ഈ കേസ് 2011ൽ വാർത്ത പോലുമായില്ലെന്നതാണ് വസ്തുത. വർഷങ്ങൾക്ക് ശേഷം ടിവി പ്രസാദ് അതു വാർത്തയാക്കി. പിന്നിലെ സത്യവും തെളിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ