- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹാര്‍ബറില്‍ തുടങ്ങിയ പരിചയം; പണമിടപാട് അടക്കം മുമ്പും തര്‍ക്കം; വീട്ടുജോലിക്ക് പോകുന്ന ഭാര്യയും അമ്മ വീട്ടില്‍ നില്ക്കുന്ന മകനും; 'പുനര്‍ഗേഹം' വീട്ടിലേക്ക് അടുപ്പക്കാരിയെ വിളിച്ചു വരുത്തി; വാക്കു തര്‍ക്കം കൊലയായി; രാത്രിയില്‍ കുഴിച്ചു മൂടി; മൊബൈലില്‍ കുടുങ്ങി; ആ മൃതദേഹം പുറത്ത്; വിജയലക്ഷ്മിയെ ജയചന്ദ്രന് വകവരുത്തിയത് ഇങ്ങനെ
ആലപ്പുഴ: അമ്പലപ്പുഴ കൊലയിലെ വിശദാംശങ്ങള്‍ പുറത്ത്. വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊന്നത് തന്നെ. ജയചന്ദ്രന്റെ വീട്ടിന് അടുത്ത് നിന്നും കുഴിച്ചിട്ട മൃതദേഹം പോലീസ് കണ്ടെത്തി. ഇതോടെ കൊലയ്ക്ക് സ്ഥിരീകരണവുമായി. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ ഏറെ നാളായി പരിചയമുണ്ട്. ഹാര്‍ബറില്‍ നിന്നാണ് പരിചയം തുടങ്ങിയത്. പണം ഇടപാട് അടക്കം ഉണ്ടായിരുന്നു. ഈ ബന്ധം രണ്ടു പേരുടേയും വീട്ടിലും അറിയാമായിരുന്നു. ജയചന്ദ്രന്റെ ഭാര്യ വീട്ടു ജോലിക്ക് പോകും. അതുകൊണ്ട് തന്നെ വീട്ടില്‍ അവര്‍ എപ്പോഴും ഉണ്ടാകാറില്ല. മകന്‍ കഴിഞ്ഞിരുന്നത് ജയചന്ദ്രന്റെ ഭാര്യ വീട്ടിലുമാണ്. അതുകൊണ്ട് തന്നെ ഈ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുനര്‍ഗേഹം പദ്ധതി പ്രകാരം കിട്ടിയ ഈ വീട്ടിലേക്ക് വിജയലക്ഷ്മിയെ വിളിച്ചു വരുത്തി. ആറാം തീയതിയാണ് അവര്‍ എത്തിയത്. വഴക്കിനിടെ പിടിച്ചു തള്ളി. തലയിടിച്ചു വീണ വിജയലക്ഷ്മി മരിച്ചു. പിന്നാലെ മൃതദേഹം സുരക്ഷിതമായി സൂക്ഷിച്ചു. അടുത്തുള്ള എല്ലാവരും ഉറങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള പുരയിടത്തില്‍ മൃതദേഹം കുഴിച്ചിട്ടു. അതിന് ശേഷം സാരി കത്തിച്ചു. വിജയലക്ഷ്മി കണ്ണൂരിലേക്ക് പോയെന്ന് തെളിയിക്കാന്‍ ഫോണ്‍ ബസിലുമിട്ടു. മത്സ്യതൊഴിലാളിയായിരുന്നു ജയചന്ദ്രന്‍. മീന്‍ കച്ചവടവുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ പരിചയപ്പെട്ടതും.
കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ വിജയലക്ഷ്മിയെ സുഹൃത്തായ അന്‍പതുകാരന്‍ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം വരുന്നത് മൃതദേഹം കണ്ടെത്തിയതോടെയാണ്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 11ന് എഫ് ഐ ആര്‍ നിലവില്‍ വന്നു. അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു. രണ്ടുമക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്. അങ്ങനെ ഇവിടേയും 'അവിഹിതം' ചര്‍ച്ചയാണ്.
ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെ വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ മീന്‍പിടുത്തമായിരുന്ന ജയചന്ദ്രന് ജോലി. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയില്‍ മത്സ്യവില്‍പ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്മിക്ക്. ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് ഇരുവരും സ്ഥിരമായി കണ്ടിരുന്നു. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്. വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടു. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടത്. തുടര്‍ന്ന് പിടിച്ചു തള്ളല്‍ മരണമായി എന്നതാണ് ജയചന്ദ്രന്റെ മൊഴി.
വിജയലക്ഷ്മി ഇടുക്കി സ്വദേശിയെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്കു താമസം മാറ്റി. പിന്നീട് ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. വിജയലക്ഷ്മി അമ്പലപ്പുഴയിലെ വീട്ടിലെത്തിയ സമയത്ത് ജയചന്ദ്രന്റെ ഭാര്യ സുനിമോളും മകനും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടു ജോലിക്ക് പോയിരിക്കുകയായിരുന്നു സുനിമോള്‍. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് വെളിപ്പെടുത്തിയ ജയചന്ദ്രന്‍, താന്‍ 'ദൃശ്യം' സിനിമ പല തവണ കണ്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജയചന്ദ്രനും കുടുംബവും കരൂരിലെ വീട്ടിലേക്കു മാറിയത്. ശനിയാഴ്ച തന്നെ ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്ന് കുടുംബം പറയുന്നു. ഇതിന് ശേഷമായിരുന്നു കുറ്റസമ്മത മൊഴി.
യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് ജയചന്ദ്രന്‍ പോലീസിനോട് സമ്മതിച്ചു. സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും കൃത്യം നടത്തിയ ശേഷം വിജയലക്ഷ്മിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. കാണാതായ വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും കിട്ടിയതാണ് കേസില്‍ നിര്‍ണായകമായത്. കൊലപ്പെടുത്തിയ ശേഷം ജയചന്ദ്രന്‍ വിജയലക്ഷ്മിയുടെ ഫോണ്‍ ബസില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ സ്റ്റേഷനില്‍ കൈമാറുകയായിരുന്നു. ഫോണിലെ കോള്‍ ലിസ്റ്റും ലൊക്കേഷനും ചില സാക്ഷിമൊഴികളും പരിശോധിച്ച പോലീസ് ജയചന്ദ്രനിലേക്ക് എത്തിച്ചേരുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാ?ഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് മിസ്സിംഗ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് ബസ് സ്റ്റാന്റില്‍ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്.
ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേയിടത്ത് വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനില്‍ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി. വിജയലക്ഷ്മിയുടെ ഫോണ്‍ നശിപ്പിക്കാനും ജയചന്ദ്രന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.