- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിജയലക്ഷ്മിയെ കാണാന്‍ പോയ ജയചന്ദ്രനെ തടഞ്ഞു വച്ചത് സുധീഷ്; ഭാര്യയേയും മകനേയും അറിയിച്ചത് ബന്ധം തകര്‍ക്കാന്‍; ആ സുധീഷിന് വിജയലക്ഷ്മിയോട് 'പ്രേമം' എന്ന് മനസ്സിലായത് പകയായി; രാത്രി ഫോണ്‍ കോളെത്തിയപ്പോള്‍ എല്ലാം ഉറപ്പിച്ചു; പിന്നെ പ്രേമവും പകയും ആളക്കത്തിയ കൊലപാതകം; ആഴിക്കല്‍ ഹാര്‍ബര്‍ മൂകസാക്ഷി
ആലപ്പുഴ: പ്രേമവും പകയും ചേര്‍ന്ന് ഒരുക്കിയ ആസൂത്രണം. വിജയലക്ഷ്മിയെ കൊന്ന ജയചന്ദ്രന്‍ ആരും അവരെ അന്വേഷിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ സഹോദരിയും കൂട്ടരും അന്വേഷിച്ചിറങ്ങിയെന്ന് മനസ്സിലാക്കി ചെയ്ത അതിബുദ്ധിയാണ് ജയചന്ദ്രനെ അഴിക്കുള്ളിലാക്കിയത്. വിവാഹ മോചിതയായ വിജയലക്ഷ്മിയുടെ മറ്റൊരു പ്രണയത്തോട് തോന്നിയ അസൂയയും കുശുമ്പും ജയചന്ദ്രനെ കൊലയാളിയാക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ബസില്‍ ഉപേക്ഷിച്ചതാണ് കൊലപാതകം കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്.
അഴീക്കല്‍ ഹാര്‍ബറില്‍വെച്ചാണ് പ്രതിയും വിജയലക്ഷ്മിയും അടുപ്പത്തിലായത്. സുധീഷ് എന്നൊരാളുമായും വിജയലക്ഷ്മി ബന്ധം പുലര്‍ത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് വിജയലക്ഷ്മിയെ കാണാന്‍പോയ ജയചന്ദ്രനെ കരുനാഗപ്പള്ളിയില്‍ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും ഭാര്യയെയും മകനെയും അറിയിക്കുകയും ചെയ്തു. ഇതു ജയചന്ദ്രന് അപമാനമായി. സംഭവം വിജയലക്ഷ്മിയുടെ അറിവോടെയെന്ന് പ്രതി സംശയിച്ചു. സുധീഷിനേയും അന്ന് മുതല്‍ സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജയചന്ദ്രന്റെ ഭാര്യ സിനിമോള്‍ വിജയലക്ഷ്മിയെ കണ്ടു. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് എല്ലാം പിന്നില്‍ സുധീഷാണെന്ന് ജയചന്ദ്രന്‍ സംശയിച്ചു. ഇതേ സുധീഷുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയാണ് കൊല നടത്തിയത്.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്നു പറഞ്ഞാണ് കൊല നടന്ന ദിവസം വിജയലക്ഷ്മിയെ ജയചന്ദ്രന്‍ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. ഈ പക മനസ്സിലുള്ളപ്പോഴാണ് വിജയലക്ഷ്മിക്ക് സുധീഷുമായുള്ള ബന്ധം, അവരുടെ ഫോണ്‍ വിളിയിലൂടെ അന്നു രാത്രി ജയചന്ദ്രന്‍ കണ്ടെത്തിയതും. കൊലനടത്തി പത്തു ദിവസത്തോളം സാധാരണ ജീവിതം നയിച്ച പ്രതിയെ മൊബൈല്‍ ഫോണ്‍ കണ്ടെത്തല്‍ കുടുക്കിലാക്കി. അങ്ങനെ ജയചന്ദ്രന്‍ റിമാന്‍ഡിലായി. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്പലപ്പുഴയില്‍ ആയതിനാല്‍ നിയമ നടപടികള്‍ക്ക് ശേഷം കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറും.
നവംബര്‍ ആറാം തിയതി മുതല്‍ കാണാതായ യുവതിയെ അമ്പലപ്പുഴയില്‍ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. ജയചന്ദ്രന്റെ വീടിനു സമീപത്ത് നിന്ന് കുഴിച്ചെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. വിജയ ലക്ഷ്മിയുടെ ഒഡീഷയിലുള്ള സഹോദരന്‍ എത്തിയ ശേഷം കൊല്ലം കുലശേഖരപുരത്തെ വീട്ടില്‍ സംസ്‌കരിക്കും.
അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും തമ്മില്‍ പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകയ്ക്ക് താമസിക്കുകയാണ് വിജയലക്ഷ്മി. യുവതിമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ജയചന്ദ്രന് അടുപ്പമുണ്ട്. വിജയ ജയലക്ഷ്മിയേ ഇതിന് മുമ്പ് കണ്ടിട്ടുണ്ടെന്നും ഇരുവരും തമ്മില്‍ പലവിധ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു ജയചന്ദ്രന്റെ കുടുംബം പറയുന്നു.
വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നു. പണം അടക്കം വാങ്ങി വിജയ ലക്ഷ്മി തന്നെ കബളിപ്പിക്കുകയാണ് എന്ന സംശയം ജയചന്ദ്രനുണ്ടായിരുന്നു.