ആലപ്പുഴ: വിവാഹമോചിതയായ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയും (48) ഭാര്യയും മകനുമുള്ള ജയചന്ദ്രനും (53) തമ്മിലുള്ള ബന്ധം തുടങ്ങിയത് കോവിഡ് കാലത്ത് അഴീക്കല്‍ ഹാര്‍ബറില്‍. രണ്ടു പേരുടേയും വീട്ടുകാര്‍ക്ക് എല്ലാം അറിയാമായിരുന്നു. മീന്‍ വില്‍ക്കുന്നതായിരുന്നു വിജയലക്ഷ്മിയുടെ ജോലി. ഹാര്‍ബറില്‍ നിന്നാണ് മീന്‍ വാങ്ങിയിരുന്നത്. ഇങ്ങനെ മീന്‍ വാങ്ങാന്‍ എത്തുന്ന വിജയലക്ഷ്മിയ്ക്ക് വള്ളത്തില്‍ നിന്ന് കൂടുതല്‍ മീന്‍ നല്‍കിയാണ് ജയചന്ദ്രന്‍ പ്രണയം തുടങ്ങിയത്. കൊല്ലം സ്വദേശിയായ സുധീഷുമായും വിജയലക്ഷ്മി ബന്ധം നിലനിര്‍ത്തിയിരുന്നു. വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വിജയലക്ഷിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു സുധീഷ്.

ഒരിക്കല്‍ ജയചന്ദ്രനെ വിജയലക്ഷ്മി കുലശേഖരപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ അന്നേ ദിവസം നിരവധിപ്പേര്‍ ചേര്‍ന്ന് ജയചന്ദ്രനെ മര്‍ദ്ദിക്കുകയും ഭാര്യയെയും മകനെയും കുലശേഖരപുരത്ത് വിളിച്ച് വരുത്തി വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നില്‍ സുധീഷിന്റെ ബുദ്ധിയായിരുന്നു. അന്ന് ബന്ധം തുടര്‍ന്നാല്‍ ജയചന്ദ്രനെ വെറുതെ വിടില്ലെന്ന് സുധീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ജയചന്ദ്രന്റെയും പുന്നപ്ര സ്വദേശി സുനിമോളുടെയും വിവാഹം കഴിഞ്ഞിട്ട് 28 വര്‍ഷമായി. 15വര്‍ഷം കഴിഞ്ഞാണ് ഇവര്‍ക്ക് കുട്ടിയുണ്ടായത്. വീട് പണിത വകയില്‍ 15 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ജയചന്ദ്രന്റെ കുടുംബത്തിനുണ്ട്. ഇതോടെയാണ് തൊഴിലുറപ്പിന് പോയിരുന്ന സുനിമോള്‍ വീട്ടുജോലിക്ക് കൂടി പോയിതുടങ്ങിയത്. വീട് വില്‍ക്കാനുള്ള താല്‍പ്പര്യം എ്ല്ലാവരേയും അറിയിച്ചിരുന്നു.

ജയചന്ദ്രന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. സ്ത്രീകളുമായി കറങ്ങളായിരുന്നു പ്രധാന വിനോദം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറക്കാട് 18ാം വാര്‍ഡില്‍ താമസിച്ച കാലയളവിലും ജയചന്ദ്രന്‍ ഒരു സ്ത്രീയെ വീട്ടിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഇതും വിവാദമായിരുന്നു. വിജയലക്ഷ്മിയുടെ കൊലപാതകത്തിന് ഒരാഴ്ച്ചയ്ക്ക് ശേഷം 13ന് ഭാര്യയെും മകനെയും ജയചന്ദ്രന്‍ പുന്നപ്രയില്‍ നിന്ന് കരൂരിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. യാതൊരു സംശയവും സിനിമോള്‍ക്ക് തോന്നിയില്ല. പിന്നീട് ജോലിക്ക് പോകാനുള്ളതു കൊണ്ട് അവര്‍ അവിടെ നിന്നും പോയി. പിന്നീട് പോലീസ് എത്തിയപ്പോഴാണ് എല്ലാം മനസ്സിലാക്കിയത്. സുധീഷിനോടുള്ള പകയാണ് വിജയലക്ഷ്മി കൊലയ്ക്ക് കാരണമായതെന്നും സൂചനയുണ്ട്.

വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷമിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നുവെന്ന് വിജയലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയചന്ദ്രന്‍ പിടിയിലാകുന്നതും വിജയലക്ഷ്മിയുടെ തീരോധാനത്തിന്റെ ചുരുളഴിയുന്നതും.

പ്രേമവും പകയും ചേര്‍ന്ന് സിനിമക്കഥയെ വെല്ലുന്ന തരത്തില്‍ ആസൂത്രണം ചെയ്താണ് അമ്പലപ്പുഴ കരൂരിലെ വീട്ടില്‍വെച്ച് ജയചന്ദ്രന്‍ സുഹൃത്ത് വിജയലക്ഷ്മിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലനടത്തി പത്തു ദിവസത്തോളം സാധാരണ ജീവിതം നയിച്ച പ്രതിയുടെ പ്രതിരോധം ഘട്ടംഘട്ടമായി പോലീസ് പൊളിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്നു പറഞ്ഞാണ് കൊല നടന്ന ദിവസം വിജയലക്ഷ്മിയെ ജയചന്ദ്രന്‍ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. ഈ പക മനസ്സിലുള്ളപ്പോഴാണ് വിജയലക്ഷ്മിക്ക് സുധീഷുമായുള്ള ബന്ധം, അവരുടെ ഫോണ്‍ വിളിയിലൂടെ അന്നു രാത്രി ജയചന്ദ്രന്‍ കണ്ടെത്തിയതും.

കട്ടിലില്‍ തള്ളിയിട്ടശേഷം വെട്ടുകത്തി ഉപയോഗിച്ച് ഒന്നിലേറെത്തവണ ഇയാള്‍ വെട്ടി. വിജയലക്ഷ്മിയുടെ വസ്ത്രം വീടിനടുത്ത് നിര്‍മാണം നടക്കുന്ന മറ്റൊരു വീടിന്റെ ശൗചാലയത്തിലിട്ടു കത്തിക്കുകയും ചെയ്തു. വീടുപണിയുന്നതിന് തലേന്നു കല്ലിട്ട സമീപത്തെ പുരയിടത്തില്‍ മൃതദേഹം കയറില്‍ കെട്ടിവലിച്ചുകൊണ്ടുപോയി കുഴിച്ചിട്ടത് അതിനുശേഷമാണ്. ഒരുമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് മൂടിയത്. ആ സ്ഥലത്തെ മണ്ണ് രണ്ടുദിവസത്തിനുശേഷം വിണ്ടുകീറിയതുകണ്ട ജയചന്ദ്രന്‍, മറ്റൊരു വീട് പണിയുന്നിടത്തുനിന്ന് കോണ്‍ക്രീറ്റ് മിശ്രിതം കൊണ്ടുവന്ന് അവിടെ വിതറി.

അതിനിടെയാണ് ബന്ധുക്കള്‍ വിജയലക്ഷ്മിയെ അന്വേഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതും മുന്‍പു കണ്ട സിനിമയിലെ രംഗം അനുകരിച്ച് വിജയലക്ഷ്മിയുെട ഫോണ്‍ എറണാകുളത്തുപോയി കണ്ണൂരിലേക്കുള്ള ബസ്സില്‍ ഉപേക്ഷിച്ചതും. പക്ഷേ, ഇരുദിശയിലേക്കുമുള്ള യാത്രാടിക്കറ്റ് പ്രതി ഉപേക്ഷിക്കാന്‍ വിട്ടുപോയി. ഇതെല്ലാം തെളിവായി മാറുകയും ചെയ്തു.