മലപ്പുറം: കേരളത്തിലെ പോലീസുകാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെയും ജോലിഭാരത്തിന്റെയും തെളിവാണ് മലപ്പുറത്തെ പോലീസ് ക്യാമ്പിലെ പോലീസുകാരന്റെ ആത്മഹത്യയും. സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) കമാന്‍ഡോയാണ് സ്വയം വെടിയുതുര്‍ത്ത് ജീവനൊടുക്കിയത്. വയനാട് മാനന്തവാടി സ്വദേശി വിനീത് (35) ആണു ഇന്നലെ ദാരുണമായി മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്പി ക്യാംപില്‍വച്ച് റൈഫിള്‍ ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയായിരുന്നു. ഉടനെ അരീക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദ്വീര്‍ഘകാലമായി വിനിതീന് അവധി ലഭിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വര്‍ത്തകള്‍. ഇതിന്റെ മനോവിഷമത്തിയാണ് ഇദ്ദേഹം ജീവനൊടുക്കിയത് എന്നുമാണ് പുറത്തുവരുന്ന വിവരം.

വിനീതിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീത് എന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്‌തെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നല്‍കിയില്ല എന്നാണ് പുറത്തു വരുന്ന വിവരം. നിരാശയുടെ അറ്റത്തു നിന്നുമാണ് വിനീത് ജീവനൊടുക്കിയത് എന്നാണ് ലഭ്യമായ വിവരം. മ

തദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ന്. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപീകരിച്ച സേനയാണു എസ്ഒജി. 2011 തണ്ടര്‍ബോള്‍ട്ട് ബാച്ചിലെ അംഗമാണ് വിനീത്.

അതേസമയം വിനീതിന്റെ ആത്മഹത്യയോടെ പോലീസിലെ ആത്മഹത്യകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനിടെ തൊണ്ണൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതിന്റെ പ്രധാനകാരണവും ജോലിസമ്മര്‍ദമാണെന്നാണ് ആക്ഷേപം. കൃത്യമായ അവധി ലഭിക്കാത്തതും കാണരമാണ്. ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കുകയും ചെയ്തിരുന്നു. സേനയിലെ ആള്‍ക്ഷാമം ജോലിഭാരത്തോടൊപ്പം സമ്മര്‍ദം കൂട്ടുന്നതായി പോലീസ് സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുനന്നുണ്ട്.

പോലീസുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങ് നല്‍കുന്നതിനും മറ്റുമായി ആരംഭിച്ച ഹാറ്റ്‌സ് വഴി ഇതുവരെ ആറായിരത്തോളം ഉദ്യോഗസ്ഥര്‍ കൗണ്‍സലിങ് നേടിയിട്ടുണ്ട്. അതേസമയം പോലീസുകാരുടെ ജോലി സമയം എട്ടുമണിക്കൂറാണക്കണമെന്നും ആവശ്യം ശക്തമായിരുന്നു. ഇതിനിടെ പോലീസിന്റെ ജോലിസമ്മര്‍ദം വീണ്ടും പഠിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റിനു കീഴിലെ 'ഹാറ്റ്‌സ്' ആണ് പഠനംനടത്തിയത്. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യക്കുവരെ കാരണമാകുന്ന സമ്മര്‍ദങ്ങളില്‍നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. ഇത് പ്രകാരം എല്ലാ പോലീസുകാരില്‍നിന്നും ഗൂഗിള്‍ ഫോം വഴി വിവരം ശേഖരിക്കിരുന്നു. എന്നാല്‍, ഇത്തരം പഠനങ്ങളും പോലീസുകാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.