- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡിവൈഎഫ്ഐക്കാരന് കുടുക്കായി ഗൂഗിൾ പേ; വിശാഖ് കല്ലട അഴിക്കുള്ളിൽ
കൊല്ലം: വിവാഹ വാഗ്ദാനം നൽകി പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ. നേതാവ് അറസ്റ്റിലാകുന്നത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ. പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശി വിശാഖ് കല്ലട(27)യാണ് പിടിയിലായത്. ഡിവൈഎഫ്ഐ. പടിഞ്ഞാറെ കല്ലട മേഖലാ കമ്മിറ്റി അംഗവും കടപുഴ യൂണിറ്റ് സെക്രട്ടറിയും സിപിഎം. കോയിക്കൽഭാഗം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.
പലതവണയായി പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് ഒൻപതുലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടാതെ സ്വർണം കൈക്കലാക്കിയതായും പെൺകുട്ടി പൊലീസിന് മൊഴിനൽകി. കോളേജിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഒന്നരവർഷമായി ഇരുവരും അടുപ്പത്തിലാണ്. അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി ഗൂഗിൾപേയിലൂടെയാണ് യുവാവിന് പണം കൈമാറിയതെന്ന് കണ്ടെത്തി. അതിനിടയിൽ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി കുട്ടിക്ക് ബോധ്യപ്പെട്ടു. പണം തട്ടിയെടുത്തു വഞ്ചിക്കലാണ് ശ്രമമെന്നും തിരിച്ചറിഞ്ഞു.
അതോടെ വിവരം രക്ഷിതാക്കളോടു പറഞ്ഞു. കഴിഞ്ഞദിവസം പെൺകുട്ടി ബന്ധുക്കളോടൊപ്പം എത്തി ശാസ്താംകോട്ട പൊലീസിൽ പരാതിനൽകി. തുടർന്ന് മൊഴിരേഖപ്പെടുത്തി പട്ടികജാതി പീഡന നിരോധന നിയമം, വഞ്ചനാകുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റിലായ വിശാഖിനെ റിമാൻഡ് ചെയ്തു. 'മാതൃകം' പരിപാടിയുടെ ഭാഗമായാണ് ഇയ്യാൾ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. എസ് എഫ് ഐയ്ക്കു കീഴിലെ വനിതാ ശാക്തീകരണ സംവിധാനമാണ് മാതൃകം.
യാതൊരു തൊഴിലും ഇല്ലാതിരുന്ന പ്രതി ഒരു വർഷമായി ആഡംബര ജീവിതം നയിച്ചിരുന്നത് ഈ പണം കൊണ്ടായിരുന്നു. ഇയ്യാൾ ഉപയോഗിച്ചിരുന്ന എൻഫീൽഡ് ബുള്ളറ്റിന്റെ സി.സി അടച്ചിരുന്നതും വിദ്യാർത്ഥിനിയുടെ പണം ഉപയോഗിച്ചായിരുന്നു എന്ന് കെണ്ടെത്തിയിട്ടുണ്ട്. ശാസ്താംകോട്ട കായൽ തീരത്തെ മുളങ്കാടുകളായിരുന്നു ഇവരുടെ വിഹാരകേന്ദ്രം. ഇവിടേക്ക് പ്രതി നിർബന്ധിച്ചായിരുന്നു പെൺകുട്ടിയെ കൊണ്ടുപോയിരുന്നത്. ഒരു വർഷമായി പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പ്രതി പിന്മാറുകയായിരുന്നു.
കാമുകിയുടെ അമ്മയിൽ നിന്നും ഗൂഗിൾ പേയിൽ പണം വാങ്ങിയതോടെ സാമ്പത്തിക തട്ടിപ്പിന് തെളിവായി. ഇപ്പോഴും പീഡന കുറ്റം പ്രതിക്കെതിരെ ചുമത്തിയിട്ടില്ല. ഇത് അന്വേഷണ അട്ടിമറിയാണെന്ന വാദം സജീവമാണ്. ഗൂഗിൾ പേയിലെ അക്കൗണ്ട് വിരവരങ്ങളാണ് പരാതിക്കാരിക്ക് തുണയായതെന്ന് പൊലീസും സമ്മതിക്കുന്നു. അല്ലാത്ത പക്ഷം ഡിവൈഎഫ്ഐക്കാരനെ തൊടാൻ പൊലീസിന് കഴിയുമായിരുന്നില്ല. ഇയാളെ രക്ഷിക്കാൻ വൻ രാഷ്ട്രീയ സമ്മർദ്ദവും പൊലീസിന് മുകളിൽ ഉണ്ടായിരുന്നു.
മറ്റൊരു പെൺകുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്എഫ്ഐ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസിൽ അടിപിടി കേസുണ്ട്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ആ കേസ് ഒത്തുതീർപ്പായിരുന്നു.