- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ നടുക്കിയ പാനൂർ വിഷ്ണു പ്രിയ കൊലപാതകകേസിന്റെ വിചാരണ തലശേരി കോടതിയിൽ തുടങ്ങുന്നു; പ്രതി ശ്യാംജിത്ത് ഇപ്പോഴും ജയിലിൽ തന്നെ; വിചാരണ തുടങ്ങുന്നത് സംഭവം ഒരു വർഷം തികയാനിരിക്കെ
കണ്ണൂർ: കേരള മന:സാക്ഷിയെ നടുക്കിയ പാനൂരിലെ പ്രണയപകയാലുണ്ടായ അരുംകൊലയുടെ വിചാരണ തലശേരി കോടതിയിൽ തുടങ്ങുന്നു. ചെണ്ടയാട് വള്ള്യായിയിലെ വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണ സെപ്റ്റംബർ 21മുതൽ തലശേരി കോടതിയിൽ ആരംഭിക്കും. പാനൂർ വള്ള്യായിയിലെ കണ്ണച്ചൻ കണ്ടി വീട്ടിൽ വിനോദന്റെ മകൾ വിഷ്ണു പ്രിയ (23)യാണ് 2022 ഒക്ടോബർ 22 ന് പകൽ 12 മണിക്ക് വീട്ടിലെ കിടപ്പ് മുറിയിൽ ദാരുണമായി കൊലചെയ്യപ്പെട്ടത്.
പ്രണയം നിരസിച്ചതിന്റെ വിരോധം കാരണം വിഷ്ണു പ്രിയയുടെ ആൺ സുഹൃത്തായിരുന്ന മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വിഷ്ണുപ്രിയെ കഴുത്തറത്തുകൊല ചെയ്തുവെന്നാണ് കേസ്. .പ്രതിയായ ശ്യാംജിത്ത് കഴിഞ്ഞ പതിനൊന്നു മാസമായി റിമാൻഡിലാണ്. കേരളത്തെ നടുക്കിയ വള്ള്യായിലെ വിഷ്ണുപ്രിയ വധ കേസിന്റെ വിചാരണ ഈ മാസം 21മുതലാണ് ആരംഭിക്കുന്നത് വിചാരണയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന ജില്ലാ ഗവ പ്ലീഡർ അഡ്വ. കെ അജിത്ത്കുമാർ കൊലപാതകം നടന്ന വീടും, പ്രതി കൊലക്കുപയോഗിച്ച ആയുധങ്ങളും മറ്റു വസ്തുക്കളും ഉപേക്ഷിച്ച സ്ഥലവും നേരിട്ടത്തി പരിശോധന നടത്തി.
ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ. വി. മൃദുല മുമ്പാകെയാണ് വിചാരണ നടക്കുന്നത്. സെപ്റ്റംബർ 21മുതൽ അടുത്ത മാസം 11വരെ തുടർച്ചയായി ഈ കേസിന്റെ വിചാരണ നടക്കും. കൊല നടന്ന് 90ദിവസത്തിനുള്ളിൽ തന്നെ പൊലിസ് തലശേരി കോടതിയിൽ കുറ്റപാത്രം സമർപ്പിച്ചിരുന്നു. സംഭവ ദിവസം രാവിലെ വിഷ്ണു പ്രിയയും കുടുംബവും പിതാവിന്റെ അമ്മ മരണപെട്ടതിനാൽ തൊട്ട് അടുത്തുള്ള തറവാട് വീട്ടിലായിരുന്നു ഉണ്ടായിരുന്നത് കുറച്ചു കഴിഞ്ഞു വിഷ്ണു പ്രിയമാത്രം തിരികെ വീട്ടിലെത്തിയ ശേഷം മറ്റൊരു ആൺ സുഹൃത്തായ പൊന്നാനി പനമ്പാടി വിപിൻ രാജുമായി വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ ശ്യാംജിത്ത് മറ്റാരും കാണാതെ വീട്ടിൽ അതിക്രമിച്ചു കയറി വിഷ്ണു പ്രിയയെ കൊലപെടുത്തി എന്നാണ് പൊലീസ് കേസ്.
വിഷ്ണുപ്രിയയുടെ ബന്ധുവായ കെ. ശ്രുതി വിഷ്ണു പ്രിയയുടെ വീട്ടിൽ എത്തിയപ്പോൾ വീട് തുറന്ന് കിടക്കുന്നത് കണ്ടു അകത്ത് കടന്നപ്പോഴാണ് വിഷ്ണുപ്രിയ കഴുത്തറക്കപ്പെട്ടു കട്ടിലിൽ കഴുത്തു താഴെ തൂങ്ങി ചലനമറ്റ് കിടക്കുന്ന നിലയിൽ ചോരയൊലിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷ്ണു പ്രിയയുടെ ബന്ധു വായ കല്യാണി നിലയത്തിൽ കെ.വിജയന്റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.
കേസിലെ മുഖ്യ സാക്ഷി സംഭവ സമയത്തു വിഷ്ണു പ്രിയ വീഡിയോ കോൾ ചെയ്ത പനമ്പാടി വിപിൻ രാജാണ് മുഖ്യസാക്ഷി. ഇയാൾ വിഷ്ണുപ്രീയക്ക് ചെയ്ത വീഡിയോകോളിൽ പ്രതിയുടെ ചിത്രം വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. കേസന്വേഷണം നടത്തി മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് പാനൂർ സി. ഐ.എംപി. ആസാദും സംഘവുമാണ്.ആർ.ടി.ഒ. വി. ടി. മധു, ഫോറൻസിക് സർജ്ജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള, ഡോ.ഹെൽന, എം.സരോജിനി, ടി.ജനാർദ്ദനൻ, ബിജു, പി. വിസ്മയ വിനോദ്, എൻ.മുകുന്ദൻ,നടേമ്മൽ പി. സി റഗീഷ്, കരയിന്റവിടെ അഖിലേഷ്,മുഞ്ഞോളിൽ സ്മിജേഷ്, ദാസൻ, സിദിൻ ദാസ്, താളികാട്ടിൽ സജീവൻ,കെ. കെ വിപിന, കെ.കെ അരുൺ വിനോദ്, കെഅക്ഷയ്, പി.ജയലളിത, രാജീവൻ ഒതയോത്ത്, സിഐ. എംപി.ആ സാദിന് പുറമെ പൊലീസ് ഓഫിസർമാരായ സി.സി.ലതീഷ്, കെ.ബിന്ദു, കെ.സുനേഷ്, സൈബർ സെല്ലിലെ പ്രസാദ്, വില്ലേജ് ഓഫീസർമാരായ സൂര്യകുമാർ, രാജൻ നല്ലക്കണ്ടി , തുടങ്ങി 73 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.
പാനൂർ സി. ഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മാനന്തേരി സത്രത്തിൽ ഹോട്ടൽ നടത്തിവരികയാണ് പ്രതിയായ ശ്യാംജിത്തിന്റ പിതാവ്. ഇവിടെ നിന്നാണ് അരുംകൊലയ്ക്കു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ശ്യാംജിത്ത് എത്തി ഉച്ച നേരത്ത് ഭക്ഷണം കഴിക്കാനെത്തിയവർക്ക് ചോറുവിളമ്പികൊടുത്തത്. വിഷ്ണുപ്രിയയെ കൊന്നതിനു ശേഷം വള്ള്യായിയിൽ നിന്നും ബൈക്കിലാണ് ഇയാൾ രക്ഷപ്പെട്ടത്. കൊലനടത്തിയ കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും വീടിനടുത്തുള്ള കുളത്തിലാണ് ഉപേക്ഷിച്ചത്.
ഇതു പിന്നീട പൊലിസ് കണ്ടെടുക്കുകയുണ്ടായി. കൂത്തുപറമ്പ് ടൗണിൽ നിന്നാണ് ഇയാൾ കൊലനടത്താൻഉപയോഗിച്ച കത്തി വാങ്ങിയത്. ഇവിടെ പ്രതിയെയും കൂട്ടി പൊലിസ് തെളിവെടുപ്പിന് നടത്തിയിരുന്നു.വളരെ ആസൂത്രിതമായ കൊലപാതകമാണ് വിഷ്ണുപ്രീയയുടെതെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.വിഷ്ണുപ്രീയ വീട്ടിൽ തനിച്ചായ സമയത്താണ് പ്രതി പിൻവശത്തെ ഗ്രിൽസ് തുറന്ന് അകത്തേക്ക് കയറിയത്. കിടപ്പുമുറിയിൽ കിടന്നു കൊണ്ടു ഫോൺ ചെയ്യുന്ന വിഷ്ണുപ്രീയ നീയോ, നീയെങ്ങനെ ഇവിടെയെത്തിയെന്നു പേടിച്ചു ചോദിക്കുന്ന ദൃശ്യം വീഡിയേകോളിൽ പതിഞ്ഞിട്ടുണ്ട്. തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് സമർപ്പിച്ച കുറ്റപത്രം.