- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിചാരണ പൂർത്തിയായി; മരണം ഉറപ്പിക്കാൻ പ്രതി കൈക്കാലുകളുടെ ഞരമ്പുകൾ മുറിച്ചുവെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ; കേസിലെ നിർണായക സാക്ഷിയായ വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴിയിൽ അരുംകൊലയുടെ പൂർണവിവരങ്ങൾ
കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രീയ കൊലക്കേസിന്റെ വിചാരണ അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജ് എ. വി മൃദുല മുൻപാകെ പൂർത്തിയായി. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികയായകൂത്തുപറമ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്തിനെ 24ന് കോടതി ചോദ്യംചെയ്യും. 2022-ഒികടോബർ 22-ന് രാവിലെ 11.47-നാണ് വിഷ്ണുപ്രീയ കൊല്ലപ്പെട്ടത്. കിടക്കയിൽ ഇരിക്കുകയായിരുന്ന വിഷ്ണുപ്രീയയുടെ തലയിൽ ഹാമർ കൊണ്ടു അടിച്ചു പിന്നെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. മരണശേഷവും വിഷ്ണുപ്രിയയുടെദേഹത്ത് നിരവധി മുറിവുകളുണ്ടായിട്ടുണ്ട്. മരണം ഉറപ്പിക്കാൻ പ്രതി ഇരുകൈത്തണ്ടകളിലെയും ഇരുകണക്കാലുകളുടെയും ഞരമ്പുകൾ മുറിച്ചിട്ടുണ്ട്.
മാറിടത്തിലും വയറ്റിലും ഉൾപ്പെടെ 21 മുറിവുകൾ വിഷ്ണുപ്രീയയുടെ ദേഹത്തുണ്ടായിരുന്നതായും പോസ്റ്റു മോർട്ടം നടത്തിയ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഹാമറുകൊണ്ടു അടിച്ചുവീഴ്ത്തിയെങ്കിലും വിഷ്ണുപ്രീയ നടന്നു രക്ഷപ്പെടാതിരിക്കാനും രക്തം വാർന്ന് മരണം ഉറപ്പുവരുത്തുമാനാണ് കൈകാലുകളിലെ ഞരമ്പുകൾ പ്രതി മുറിിച്ചതെന്ന് പ്രൊസിക്യൂഷനു വേണ്ടി ഹാജരായഅഡ്വ.അജിത്ത് കോടതിയിൽ പറഞ്ഞു.
മലപ്പുറം താനൂർ സ്വദേശി വിപിൻരാജുമായി ഒടുവിൽ സംസാരിച്ച വീഡിയോ കോളിലെ പതിനൊന്നാമത്തെ സെക്കൻഡിലാണ്വിഷ്ണുപ്രീയകൊല്ലപ്പെട്ടത്. ശ്യാമേട്ടൻ വരുന്നുണ്ട് എന്നെ എന്തെങ്കിലും ചെയ്യുമെന്ന് വിഷ്ണുപ്രീയ പറയുകയും ഫോൺ പ്രതിക്ക് നേരെ തിരിക്കുകയും ഉടൻകട്ടാവുകയുംചെയ്തതായി പ്രൊസിക്യൂഷൻകോടതിയിൽ പറഞ്ഞു. ഈ സമയത്തിനുള്ളിൽ പ്രതി വിഷ്ണുപ്രീയയുടെ മുറിയിലേക്ക്കയറുന്നത് താൻ കണ്ടതായി വിപിൻരാജ്കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
കേസിൽ നാൽപത്തിയൊമ്പതു സാക്ഷികളെയാണ് ആകെ വിസ്തരിച്ചത്. ആയുധങ്ങൾ ഉൾപ്പെടെ നാൽപതു തൊണ്ടി മുതലുകളും നൂറ്റിരണ്ടുരേഖകളും ഹാജരാക്കി. പാനൂർസി. ഐ എംപി ആസാദിന്റെ നേതൃത്വത്തിൽ തൊണ്ണൂറ്ദിവസത്തിനകം കേസിൽ അന്വേഷണസംഘം കോടതിയിൽകുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രതി ഉപയോഗിച്ച വെളുത്ത അപ്പാച്ചി ബൈക്ക്രണ്ടാംനിലയിലുള്ളകോടതി ഹാളിൽ കയറ്റി വിസ്തരിച്ചതും സാക്ഷിതിരിച്ചറിഞ്ഞതും ഈ കേസിന്റെ പ്രത്യേകതയായിരുന്നു.പ്രതികൊലപാതകം നടത്തുന്നതിനായി എത്തുന്നതിന്റെയും കൂത്തുപറമ്പ്കണാരി സ്റ്റോറിൽ നിന്നും ഹാമറും ഗ്ളൗസും ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾകോടതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.വോഡാഫോൺ, ജിയോ എയർടെൽ, എന്നീ മൊബൈൽ കമ്പിനികളുടെ നോഡൽ ഓഫീസർമാരെയും കേസിന്റെ ഭാഗമായി വിസ്തരിച്ചു. ഇതിൽ ഒരു ഫോൺ കണക്ഷനിൽ നിന്നും വിഷ്ണുപ്രീയയുടെ സുഹൃത്ത്വിപിൻരാജിനെ മാത്രമാണ് പ്രതി വിളിച്ചിട്ടുള്ളത്.
പതിനൊന്നു തവണ വിപിൻരാജിനെ പ്രതി വിളിച്ചു ഭീഷണിപ്പെടുത്തിയതായും ഈയൊരുആവശ്യത്തിന് മാത്രമേ സിം ഉപയോഗിച്ചിട്ടുള്ളുവെന്നും ഓപ്പറേഷൻ സിം ഇതാണെന്നും പ്രൊസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇരിട്ടി ഭാഗത്തു നിന്നും പ്രതി ഇരുതല മൂർച്ചയുള്ള കത്തി വാങ്ങാൻ ശ്രമിച്ചിരുന്നതായും പൊലിസ് കണ്ടെത്തിയിരുന്നു. ഈ ഭാഗം പറയുന്നസാക്ഷി വിചാരണവേളയിൽ കൂറുമാറിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്