- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൈയ്യിൽ ഉണ്ടായിരുന്ന സ്വർണം സ്വന്തമാക്കാൻ ജന്മം നൽകിയ ആൾ തന്നെ അവളെ കൊന്നു; കുഞ്ഞിനെ സരയു നദിയിൽ ഒഴുക്കി വിട്ടു; ആ ഗ്രാമത്തെ ഒന്നടങ്കം നടുക്കിയ വാർത്ത; കാട് പിടിച്ചുള്ള പോലീസ് അന്വേഷണം; വർഷങ്ങൾക്കിപ്പുറം ഫോണിലെത്തിയ ഒരു 'ഒടിപി' നമ്പറിൽ മുട്ടൻ ട്വിസ്റ്റ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ രണ്ട് വര്‍ഷത്തോളം ദുരൂഹതയായി തുടര്‍ന്ന ഒരു കൊലപാതകക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ചെന്ന് കരുതി അന്വേഷണം തുടരുകയായിരുന്ന യുവതിയെ ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള ശ്രമത്തിലൂടെ രാജസ്ഥാനില്‍ ജീവനോടെ കണ്ടെത്തി. പ്രിയങ്ക പ്രജാപതി എന്ന യുവതിയാണ് ആധാര്‍ കാര്‍ഡില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് വലയിലായത്.
പ്രിയങ്കയുടെ ഭര്‍ത്താവ് സന്ദീപ് കുമാറിന്റെ മൊബൈൽ ഫോൺ നമ്പറിലേക്കാണ് ആധാർ കാർഡ് മാറ്റുന്നതിനുള്ള ഒറ്റത്തവണ പാസ്വേഡ് (ഒടിപി) എത്തിയത്. 2017 മെയ് 14നായിരുന്നു പ്രിയങ്കയുടെയും സന്ദീപിന്റെയും വിവാഹം. ഇരുവര്‍ക്കും ഒരു മകനുണ്ട്. ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് 2024 ജൂലൈ 1ന് പ്രിയങ്ക ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങളുമായി മകനെയും കൂട്ടി വീടുവിട്ടിറങ്ങി. ആദ്യം സ്വന്തം വീട്ടിലേക്കാണ് പോയതെങ്കിലും അവിടെനിന്ന് അയോധ്യയിലേക്ക് പോകുകയായിരുന്നു. അയോധ്യയിലേക്ക് പോകുന്നതിന് മുമ്പ് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഭാര്യയെയും മകനെയും കാണാന്‍ സന്ദീപ് ഭാര്യ വീട്ടിലെത്തിയെങ്കിലും ഇരുവരും വീട്ടില്‍ നിന്ന് പോയെന്നായിരുന്നു മറുപടി. ഇതിനിടെ, പ്രിയങ്കയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണം സ്വന്തമാക്കുന്നതിനായി പിതാവ് അവളെ കൊന്നുവെന്നും കുഞ്ഞിനെ സരയൂ നദിയില്‍ ഒഴുക്കിയെന്നും നാട്ടില്‍ പ്രചരണം ഉണ്ടായി. തുടര്‍ന്ന്, സന്ദീപ് പ്രിയങ്കയുടെ പിതാവ് ദയാറാം, അമ്മ ശുഭവതി ദേവി, ബന്ധുവായ സഞ്ജന, മറ്റൊരു ഗ്രാമീണന് എന്നിവര്‍ക്കെതിരെ പരാതി നല്കി. ഇവരെ പ്രതിചേര്‍ത്ത് കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുക്കുകയും പ്രിയങ്ക മരിച്ചതായി കണക്കാക്കി പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അയോധ്യയില്‍ വെച്ച് രാജസ്ഥാന് സ്വദേശിയായ മംഗള്‍ ചന്ദ്രയെ കണ്ടുമുട്ടിയ പ്രിയങ്ക ഇരുവരും വിവാഹിതരാവുകയും പിന്നീട് രാജസ്ഥാനില്‍ ഭാര്യാഭര്ത്താക്കന്മാരായി താമസിച്ചുവരികയായിരുന്നു. ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം, പ്രിയങ്കയുടെ ആധാര്‍ അപ്ഡേറ്റ് അഭ്യര്‍ഥനയുമായി ബന്ധപ്പെട്ട ഒടിപി സന്ദീപിന്റെ ഫോണില്‍ ലഭിച്ചതോടെയാണ് കൊലപാതകക്കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. ഒടിപി പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രിയങ്കയെ കണ്ടെത്തുകയായിരുന്നു. കൊലപാതകക്കേസില്‍ പ്രതികളാക്കപ്പെട്ടവരുടെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ ഈ പുതിയ കണ്ടെത്തലിനെത്തുടര്‍ന്ന് തുടരന്വേഷണം നിർണായകമാകും.


