- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
കോട്ടയം: വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലെ പൊലീസ് അന്വേഷണത്തിൽ 2019ലും തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഷെയർ ചാറ്റിനൊപ്പം ഫെയ്‌സ് ബുക്കിന്റെ അനന്ത സാധ്യതകളും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. നാല് പേരാണ് അന്ന് അറസ്റ്റിലായത്. ഇവർക്കൊപ്പമുള്ള യുവതികളെ പൊലീസ് കേസിൽ പ്രതി ചേർത്തതുമില്ല. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടൽ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടായിരുന്നു ഇത്. പിന്നീട് ചർച്ചയാകുന്ന കറുകച്ചാലിലെ കേസിലും കൂടുതൽ പ്രതികളെ പൊക്കാൻ ഈ വിധി തടസ്സമായി മാറി. അങ്ങനെ ആ കേസും ഫലത്തിൽ അട്ടിമറിക്കപ്പെട്ടു. ആ കേസിലെ ഇരയെ ഭർത്താവ് വെട്ടിക്കൊന്നത് 2023ലാണ്. അതിന് ശേഷം അയാളും ആത്മഹത്യ ചെയ്തു.
പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ ഇരയായ വീട്ടമ്മയുടെ കൊലയിലെ അന്വേഷണം എങ്ങുമെത്തിയില്ല. ഭർത്താവ് വിഷം കഴിച്ചു മരിക്കുകയും ചെയ്തു. അതിന് സമാനമാണ് ഇപ്പോൾ വെച്ചൂച്ചിറയിൽ നടന്നതും.
വെച്ചൂച്ചിറ കേസ് ഇങ്ങനെ
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ഭർത്താവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിൽ കാവുങ്കൽ വീട്ടിൽ സൗമ്യ( 35 ) ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുനിൽ കുമാറി (40) നെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുനിൽ കുമാറിന്റെ സുഹൃത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ വെച്ചൂച്ചിറ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഒന്നാം പ്രതി ഈ യുവതിയുടെ ഭർത്താവ് തന്നെയാണ്.
താനും ഭർത്താവുമൊന്നിച്ചുള്ള കിടപ്പറ രംഗങ്ങൾ ഭർത്താവ് തന്നെ പകർത്തുകയും അത് സുനിൽ കുമാറിന് കൈമാറുകയും ചെയ്തുവെന്നും ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽ കുമാറുമായി ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുന്നുവെന്നുമാണ് യുവതിയുടെ പരാതി. സുനിൽ കുമാർ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയും എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. കുറ്റകൃത്യം സംഭവിച്ചിരിക്കുന്നത് വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇവിടേക്ക് കൈമാറിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ യുവതിയുടെ ഭർത്താവ് ഒന്നാം പ്രതിയും സുനിൽ കുമാർ രണ്ടാം പ്രതിയുമാണ്.
ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ സുനിിൽ കുമാറിന്റെ ഭാര്യ സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകമകൻ സായി സൗമ്യയുടെ വീട്ടിലായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തിൽ വീട്ടിൽ ശശി (61) പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച ഞെട്ടിക്കുന്ന കഥകൾ പുറത്തു വന്നത്.
വൈഫ് സ്വാപ്പിംഗും കേരളവും
വൈഫ് സ്വാപ്പിങ് അഥവാ കീ എക്‌സ്‌ചേഞ്ച് എന്നറിയപ്പെടുന്ന ഈ ഏർപ്പാട് മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വ്യാപകമാണ്. മെട്രോ നഗരങ്ങളിലെ വൻകിട ക്ലബുകളിലും വൈഫ് സ്വാപ്പിങ് പുതുമയുള്ള കാര്യമല്ല. ക്ലബുകളിലെ നിശാപാർട്ടിക്ക് ഭാര്യാസമേതമെത്തുന്നവർ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതിൽനിന്ന് ഒരാൾ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇതായിരുന്നു ഈ ശൈലി.
തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവും എത്തിയത് ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകൾ തിരുവനന്തപുരത്തും സജീവമാണെന്ന് അന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവർക്കും തൊടുപുഴയിലെ കൊലപാതകത്തിൽ പങ്കുണ്ടായിരുന്നു. ഈ കുട്ടിയുടെ അച്ഛന്റെ മരണത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടന്നാൽ ഇത്തരം വാട്സാപ്പ് ഗ്രൂപ്പുകളും കുടുങ്ങുമെന്ന് വിലയിരുത്തലും വന്നു. പക്ഷേ അതൊന്നും ആരും അന്വേഷിച്ചില്ല.
2019ലെ കായംകുളത്തെ യുവതിയുടെ പരാതിയാണ് നിർണ്ണായകമായത്. ഭർത്താവ് തന്നെ മറ്റുള്ളവരുടെ ഭാര്യമാരെ സ്വന്തമാക്കാൻ പലർക്കും കാഴ്ച വച്ചെന്ന പരാതിയുള്ളതു കൊണ്ടാണ് അന്ന് കേസെടുക്കാനായത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാത്തതു കൊണ്ട് വൈഫ് സ്വാപ്പങ് ഗ്രൂപ്പിനെതിരെ ഇതിന് അപ്പുറം ഒന്നും ചെയ്യാൻ പൊലീസിന് കഴിയില്ല. ഇതാണ് ഈ ഗ്രൂപ്പുകൾ വീണ്ടും തഴച്ചു വളരാൻ കാരണമായത്.
ഫെയ്‌സ് ബുക്കിൽ കപ്പിൾസുകളുടെ പലപല ഗ്രൂപ്പുകളുണ്ട്. അതിലൂടെയും ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തിയിരുന്നുവെന്നുമാണ് 2019ൽ പൊലീസിന് കിട്ടിയ മൊഴി. ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് കാട്ടി വ്യക്തിഗത സന്ദേശം അയക്കും. ഗ്രൂപ്പിൽ ചർച്ച ചെയ്യരുതെന്നും സ്വകാര്യമായി അറിയിക്കണമെന്നും ആവശ്യപ്പെടും. ഈ സന്ദേശത്തോടെ പ്രതികരിക്കുന്നവരും ഈ വൈഫ് സ്വാപ്പിങ് ഗ്രൂപ്പിൽ ഉൾപ്പെടുമായിരുന്നു. വിപുലമായ നെറ്റ് വർക്കാണ് ഇതിനുള്ളത്.
2019ൽ ഷെയർ ചാറ്റ്
ഷെയർ ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം സ്വദേശി കിരൺ, കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരെയാണ് 2019ൽ അറസ്റ്റ് ചെയ്തത്. 2018 മാർച്ച് മുതലാണ് ആ കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കിരൺ ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് എന്നയാൾ കായംകുളത്തെത്തുകയും കിരൺ ഭാര്യയെ അർഷാദിന് കാഴ്ചവെക്കുകയും ചെയ്തു.
തുടർന്ന് ഷെയർചാറ്റ് വഴി പരിചയപ്പെട്ട സീതിയുടെ വീട്ടിൽ കിരൺ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈഗിംക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടിൽ കിരൺ ഭാര്യയെയും കൊണ്ടു പോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. എന്നാൽ ഭാര്യ എതിർത്തതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നെന്നും വീണ്ടും കിരൺ നിർബന്ധിച്ചപ്പോഴാണ് ഭാര്യ പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ എത്തിയത്. ഭാര്യമാരെ പല കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് പുരുഷന്മാരുമായി അന്നും ബന്ധപ്പെടുത്തിയത്. ഇതിൽ ഉൾപ്പെട്ട നാല് യുവതികളിൽ മൂന്ന് പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു.
എന്നാൽ കായംകുളത്തുകാരന്റെ ഭാര്യയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇവരെ നിർബന്ധിച്ച് ബിയർ കൊടുത്തും മറ്റുമാണ് ഇതിന് പ്രേരിപ്പിച്ചത്. തിരുവല്ലയിലേക്കുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇവർ ഭർത്താവിന്റെ ബൈക്കിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി സത്യം പറയുകയും ചെയ്തു. ഇതോടെയാണ് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയത്. നാല് പേരെ പിടികൂടുകയും ചെയ്തു. ഈ ഇടപാടുകളിൽ ആരും പരസ്പരം പണം കൈമാറിയിട്ടുമില്ല. എല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നതുമാണ്. പ്രേമത്തിൽ കുരുക്കിയ ഭാര്യയെ മദ്യത്തിന് അടിമയാക്കി തുടക്കം കുറിച്ച സംഭവമാണ് 2019ൽ പുറത്തുവന്നത്. ഡ്രൈവറായ യുവാവിന്റെ കെണിയിൽപ്പെട്ട് ഒപ്പം ഇറങ്ങിയ യുവതിയെ സാമൂഹിക മാധ്യമ സംവാദത്തിലൂടെ പരിചയപ്പെട്ടവർക്ക് കാഴ്ചവെക്കുകയായിരുന്നു.
2022ൽ കപ്പിൾ മീറ്റ് കേരള
2022ൽ കപ്പിൾ മീറ്റ് കേരള എന്ന ആപ്പിനെ കുടുക്കുന്നത് ഭർത്താവിന്റെ നിരന്തര ശല്യത്താൽ ഗതികെട്ട യുവതി. പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി 26 വയസ്സുകാരി കറുകച്ചാൽ പൊലീസിൽ എത്തുന്നത് ഭർത്താവിനാൽ പൊറുതിമുട്ടിയാണ്. അതിന് 2 വർഷം മുൻപാണു ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹമാധ്യമ ഗ്രൂപ്പിൽ എത്തപ്പെട്ടത്. ഭർത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. പീഡനങ്ങൾ തുടർന്നതോടെയാണ് യുവതി ഭർത്താവിനെതിരെ പരാതി നൽകിയത്. സംഘത്തിൽ ഉൾപ്പെട്ടവർ പരിചയപ്പെട്ടു കഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരുകയാണു പതിവെന്നും പൊലീസ് പറഞ്ഞു.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആയിരുന്നു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് കണ്ടെത്തി. ഫേസ്‌ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേർ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേർ പൊലീസിന്റെ നിരീക്ഷണത്തിലായി. പക്ഷേ അതിനപ്പുറം അന്വേഷണം പോയില്ല.
2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു.
2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്. തവനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബംഗളൂരു എച്ച്.എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു.