- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പിടിയിലായ പന്നിയോടുകാരൻ നഗ്നത കാട്ടുന്നത് ഇതാദ്യമല്ല; കാട്ടാക്കടയിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ കയറിയത് സ്ത്രീകളെ ലക്ഷ്യമിട്ട്; ബസ് വഴുതക്കാടെത്തിയപ്പോൾ വീണ്ടും അതിരുവിട്ട പ്രവർത്തി; സാജൻ മുന്പും പിടിയിലായ 'ഞരമ്പൻ'
കാട്ടാക്കട: കെഎസ്ആർടിസി ബസ്സിനുള്ളിൽ യാത്രക്കാരിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തിൽ പിടിയിലായ യുവാവ് സ്ഥിരം ശല്യക്കാരൻ ആണെന്ന് പോലീസ്. കല്ലാമം പന്നിയോട് സ്വദേശി സാജൻ (37) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. ഒരു യുവതി മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയുന്നതിനും വേഗത്തിൽ പിടികൂടുന്നതിനും പോലീസിന് സഹായകമായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ കോട്ടൂർ ഭാഗത്തേക്ക് പോകാൻ നിർത്തിയിട്ടിരുന്ന ബസ്സിലായിരുന്നു സംഭവം.
മറുവശത്ത് ഒരു സ്ത്രീ ഇരിക്കുന്നത് കണ്ട സാജൻ നഗ്നതാപ്രദർശനവും ലൈംഗിക ചേഷ്ടകളും നടത്തുകയായിരുന്നു. യുവതി ഇത് മൊബൈലിൽ ചിത്രീകരിക്കുന്നത് കണ്ടതോടെ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കാട്ടാക്കട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, വീഡിയോ പകർത്തിയ യുവതിയെ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കേസെടുത്ത പോലീസ് 24 മണിക്കൂറിനുള്ളിൽ പരുത്തിപ്പള്ളിയിലെ വാടകവീട്ടിൽ നിന്ന് സാജനെ പിടികൂടുകയായിരുന്നു.
പ്രതി സാജൻ പതിവായി നഗ്നതാപ്രദർശനം നടത്തുന്നയാളാണെന്ന് പോലീസ് അറിയിച്ചു. ഈ ദിവസം തന്നെ കാട്ടാക്കടയിൽ നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലും ഇയാൾ കയറി നഗ്നത കാട്ടിയിരുന്നു. കൂടാതെ, കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഒരു ബസ്സിൽ കയറി വഴുതക്കാടെത്തിയപ്പോൾ വീണ്ടും നഗ്നതാപ്രദർശനം നടത്തി. ഇത് കണ്ട ഒരു സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറിയതിനും നഗ്നതാപ്രദർശനം നടത്തിയതിനും തിരുവനന്തപുരം കണ്ടോൺമെന്റ് സ്റ്റേഷനിലും ഇയാൾക്കെതിരെ മുൻപ് കേസുകളുണ്ടെന്ന് കാട്ടാക്കട പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസിയിലെയും ഇയാൾ യാത്ര ചെയ്ത ഭാഗത്തെയും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊബൈൽ ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതിയെ കുടുക്കിയത്.




