- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമ്മായി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച യുവതിക്ക് ക്രൂരപീഡനം
ആഗ്ര: അമ്മായി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതടക്കം ഭർതൃവീട്ടുകാരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ കേസ്. യുപിയിലെ ആഗ്രയിലാണ് സംഭവം.
പൊലീസ് എഫ്‌ഐആറിൽ പറയുന്നത് ഇങ്ങനെ:
2022 ലാണ് ഗസ്സിപൂരിലെ അലോക് ഉപാധ്യായയെ ആഗ്ര സ്വദേശിയായ യുവതി വിവാഹം കഴിച്ചത്. അധികം വൈകാതെ തന്നെ ഗാർഹിക പീഡനം തുടങ്ങി. അമ്മായി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്നതിലായിരുന്നു ഏറ്റവും വലിയ സമ്മർദ്ദം. അതിന് യുവതി വഴങ്ങാതിരുന്നതോടെ, അമ്മായി അമ്മ ബ്ലേഡുമായി ആക്രമിച്ചു. കൈയിൽ അഞ്ചുമുറിവുകളുണ്ടായതോടെ തുന്നലിടേണ്ടി വന്നു.
അവിടെ കൊണ്ട് തീർന്നില്ല പീഡനം. ഭർത്താവിന്റെ സഹോദരി യുവതിയുടെ വസ്ത്രങ്ങൾ എല്ലാം പിടിച്ചുവച്ചു. ഒരുമാസത്തോളം ഒരുമുറിക്കുള്ളിൽ ഒരേ വസ്ത്രങ്ങൾ മാത്രം ധരിച്ച് കഴിയേണ്ടി വന്നു. കൂടാതെ സ്ത്രീധനം ചോദിച്ചും മറ്റും കടുത്ത മർദ്ദനവും ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം യുവതി മകന് ജന്മം നൽകിയതിന് പിന്നാലെയാണ് പീഡനം കൂടിയത്. കുട്ടിയുടെ പിതൃത്വം ചോദ്യം ചെയ്ത് ഭർത്താവ് അസഭ്യവർഷവും ശാരീരികോപദ്രവവും തുടങ്ങി. പിന്നീട് വീടിന് പുറത്താക്കി. അയൽക്കാർ ഇടപെട്ടതോടെയാണ് തിരിച്ചുവീട്ടിൽ കയറ്റിയത്.
കുറച്ചുദിവസത്തിന് ശേഷം യുവതിയുടെ അച്ഛൻ കാണാൻ എത്തിയപ്പോൾ യുവതി ആഗ്രയിലെ സ്വവസതിയിലേക്ക് മടങ്ങി. ഈ മാസമാദ്യം, ഭർതൃവീട്ടുകാർ യുവതിയെയും അച്ഛനെയും ബന്ധപ്പെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചു. യുവതിയും അച്ഛനും ചർച്ചകൾക്കായി ഭർതൃവീട്ടിൽ എത്തിയെങ്കിലും അത് സംഘർഷത്തിലാണ് അവസാനിച്ചത്. ഇതോടെ അവർ വീട്ടിലേക്ക് മടങ്ങി. ജൂൺ 7 നായിരുന്നു ഈ സംഭവം. യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.