- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുള്ളി വരുമ്പോൾ എന്നെ വിളിക്കണേ...എനിക്കൊന്ന് കാണണം; ശരിയെന്ന് മറുപടി; സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതിയോട് മേരി ആവശ്യപ്പെട്ടത് ഒരൊറ്റകാര്യം; മയക്കിയെടുത്ത് പോലീസുകാരി; സ്പോട്ടിൽ തന്നെ വിജിലൻസ് സംഘം വേഷം മാറിയെത്തിയപ്പോൾ സംഭവിച്ചത്!
തെങ്കാശി: പോലീസ് സ്റ്റേഷനിലെത്തിയ പ്രതിയിൽ നിന്നും വനിതാ പൊലീസുകാരി ആവശ്യപെട്ടത്. പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ. കേസിൽ നിന്നും ഒഴുവാക്കാനായി പ്രതിയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതാണ് പോലീസുകാരിക്ക് വിനയായത്. ഇവരെ വിജിലൻസ് സംഘം അതിസാഹസികമായി പിടികൂടി.
കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് വനിതാ പോലീസ് ഇൻസ്പെക്ടറെ വിജിലൻസ് കൈയ്യോടെ പിടികൂടി. തെങ്കാശി ജില്ലയിലെ കടയം പോലീസ് സ്റ്റേഷനിലെ വനിതാ ഇൻസ്പെക്ടറെ ആണ് അറസ്റ്റ് ചെയ്തത്. 30,000 രൂപയുടെ കൈക്കൂലി ഒരു കള്ളക്കടത്തുകാരനിൽ നിന്ന് വാങ്ങുന്നതിനിടെയാണ് പോലീസുകാരിയെ വലയിൽ കുടുക്കിയത്. പ്രതിയായ മേരി ജമിത കടയം സ്റ്റേഷൻ ഇൻസ്പെക്ടറായി ജോലി ചെയ്ത് വരുകയായിരുന്നു.
പനങ്കുടി സ്വദേശി സെൽവകുമാർ എന്ന ആളെ കള്ളക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചതിനെ തുടർന്ന്, ദിവസവും പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പ്രതിയോട് നിർദ്ദേശം നൽകിയിരുന്നു. രണ്ട് ദിവസം മുമ്പ് സെൽവകുമാർ ഒപ്പിടാനായി സ്റ്റേഷനിൽ എത്തിയപ്പോൾ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾമാർ ജമിതക്ക് അദ്ദേഹത്തെ കാണണമെന്ന് അറിയിച്ചു. ഇത് അനുസരിച്ച് സെൽവകുമാർ ജമിതയെ കണ്ടു. ഒപ്പിടുന്നതിൽ നിന്ന് ഒഴിവാക്കാനും കള്ളക്കടത്ത് കേസിൽ പിടിച്ചെടുത്ത വാഹനം തിരികെ നൽകാനും ഇൻസ്പെക്ടര്‍ 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്.
ഒടുവിൽ തുക നൽകാൻ താത്പര്യമില്ലാതിരുന്ന സെൽവകുമാർ വിജിലൻസിന് പരാതി നൽകാൻ തീരുമാനിച്ചു. വിജിലൻസ് നിർദ്ദേശപ്രകാരം, സെൽവകുമാർ ജമിതയെ കാണുകയും രാസവസ്തുക്കൾ പുരട്ടിയ കറൻസി നോട്ടുകൾ കൈമാറുകയും ചെയ്തു. വേഷം മാറി എത്തിയ വിജിലൻസ് സംഘം ഇൻസ്പെക്ടറെ കൈയോടെ പിടികൂടി അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പോലീസ് അറിയിച്ചു.