- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂരില്‍ വീട്ടിലെത്തി സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ പുലര്‍ച്ചെ മരണം; പൊള്ളലേറ്റ വിജേഷിന്റെ നില ഗുരതരമായി തുടരുന്നു; ജിജേഷും പ്രവീണയും തമ്മില്‍ ഏറെ നാളത്തെ സൗഹൃദം ഉള്ളതായി പോലീസ്
കണ്ണൂരില്‍ വീട്ടിലെത്തി സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവയൊണ് 31 കാരിയായ പ്രവീണ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്‌ക്കെതിരെ ആക്രമണം നടത്തിയ്ത്. പ്രവീണ താമസിക്കുന്ന വീട്ടിലേക്ക് എത്തി പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.
പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി വിജേഷാണ് ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു സംഭവം. പൊള്ളലേറ്റ ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ കയറി യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ വിജേഷിനും പൊള്ളലേറ്റിരുന്നു.
യുവതിയുടെ കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ വീട്ടിലെത്തിയ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നുവത്രേ. വെള്ളം ചോദിച്ചെത്തിയ ജിജേഷ്, വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയുടെ മേല്‍ ഇന്ധനം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പ്രവീണയുടെ ഭര്‍ത്താവിന്റെ വീടാണ് ഉരുവച്ചാലില്‍. സ്വന്തം വീട് കുട്ടാവാണ്. യുവാവും യുവതിയും തമ്മില്‍ നേരത്തെ അറിയുന്നവരാണ്. പ്രവീണയുടെ ഭര്‍ത്താവിന് വിദേശത്താണ് ജോലി.
ബുധന്‍ പകല്‍ രണ്ടോടെയാണ് നാടിനെ നടുക്കിയസംഭവം. ഉരുവച്ചാലിലെ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് ഇരിക്കൂര്‍ കുട്ടാവ് സ്വദേശി ജിജേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പ്രവീണയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരി മകളും സംഭവസമയം വീട്ടിലുണ്ടായിരുന്നു. സഹോദരിയുടെ മകള്‍ ഉറക്കെ നിലവിളിച്ചതോടെ നാട്ടുകാരും പിന്നാലെ പൊലീസുമെത്തുകയായിരുന്നു. ജിജേഷിനും പൊള്ളലുണ്ട്. സാരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ബഹളത്തിനൊപ്പം പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ നോക്കിയപ്പോഴാണ് വീട്ടില്‍ ഇരുവരെയും കണ്ടെത്തുന്നത്. ജിജേഷ് വീട്ടിലേക്കെത്തി പ്രവീണയെ തീ കൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസില്‍ നിന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം. ജിജേഷും പ്രവീണയും തമ്മില്‍ ഏറെ നാളത്തെ സൗഹൃദം ഉള്ളതായി പോലീസ് പറയുന്നു. എന്തുകാരണം കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തതിയില്ല. യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീട്ടിനുള്ളില്‍ അടുക്കള ഭാഗത്ത് വെച്ചാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. പൊലിസ് അയല്‍വാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് ജിജേഷ് അക്രമം നടത്തിയതിന് പിന്നിലെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം ഇതേ കുറിച്ചു അന്വേഷണം നടന്നുവരികയാണ്.
വിജേഷിന്റെ നിലയും ഗുരുതരമാണ്. ഇയാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട് കണ്ണൂര്‍ എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.