- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ നിന്നും ബർത്ത്ഡോ പാർട്ടി കഴിഞ്ഞെത്തിയ സോഫ്റ്റ്‌വെയർ ജീവനക്കാരിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു; ദുരൂഹത ആരോപിച്ചു ബന്ധുക്കൾ; കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി
തലശേരി: കതിരൂരിൽ പ്രണയിച്ചുവിവാഹിതയായ നവവധുവിനെ കതിരൂർ ഗവ, ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കതിരൂർ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.
വീടിന്റെ രണ്ടാംനിലയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് രണ്ടു മാസം മുൻപെ വിവാഹിതയായ കതിരൂർ യു.പി സ്‌കൂളിന് സമീപം നാലാം മൈലിൽതാമസിക്കുന്ന മാധവിനിലയിൽ മേഘയെയാ(28)ണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കതിരൂരിലെ ജിനേഷ്യം ഇൻസ്ട്രക്റ്റർ സച്ചിനും യുവതിയും തമ്മിൽ രണ്ടുമാസം മുൻപാണ് പ്രണയിച്ചു വിവാഹിതരായത്. ഇരുവരും സച്ചിന്റെ മാതാവിനൊപ്പം കതിരൂർ സ്‌കൂളിന് സമീപത്തെ വീട്ടിലായിരുന്നുതാമസം ശനിയാഴ്‌ച്ച അർധരാത്രിയോടെയാണ് സംഭവം. ഉടൻ തന്നെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മേഘയുടെ ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയതിനു ശേഷമായിരുന്നു സംഭവം. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പൊലിസ് നൽകുന്ന സൂചന. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കതിരൂർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് പരാതിയിൽ പറയുന്നു. കതിരൂർ പൊലിസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വെയർ ജീവനക്കാരിയാണ് മേഘ.




