- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുഖസാദൃശ്യമുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു
ആലപ്പുഴ: യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ മുഖസാദൃശ്യമുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. ആലപ്പുഴ സ്വദേശിനിയായ നേതാവിന്റെ പേരിലാണ് വ്യാജ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ വനിതാ നേതാവ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
വിദേശത്തെ ഒരുനമ്പരിൽനിന്നാണ് വനിതാ നേതാവിന്റെ വാട്സാപ്പിലേക്ക് വീഡിയോ അയച്ചുകിട്ടിയത്. പിന്നീട് സുഹൃത്തുക്കളുടെ വാട്സാപ്പിലേക്കും ഇതേ വീഡിയോ അയച്ചുകൊടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചു. തുടർന്ന് വള്ളികുന്നം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് വനിതാ നേതാവ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വനിതാ നേതാവിന് വ്യാജവീഡിയോ അയച്ച നമ്പർ വിദേശത്തുള്ള വള്ളികുന്നം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ നമ്പറിൽനിന്നാണ് വനിതാ നേതാവിന്റെ സുഹൃത്തുക്കൾക്ക് വ്യാജവീഡിയോ അയച്ചുനൽകിയതെന്നും പറയുന്നു. സംഭവത്തിന് പിന്നിൽ ഏതെങ്കിലുംരീതിയിലുള്ള വ്യക്തിവിരോധമാണോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നാണ് വനിതാ നേതാവ് ആവശ്യപ്പെടുന്നത്. വ്യാജ വീഡിയോ വഴി തന്നെ അപമാനിക്കാൻ വലിയ ശ്രമം നടക്കുന്നതായും വനിതാ നേതാവ് പറയുന്നു.