- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഞാൻ കയറിയിട്ട്...നീ കയറിയ മതി..'; റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ കമ്പാർട്ട്മെൻ്റിന് മുന്നിലെത്തിയ ചെറുപ്പക്കാർ ഒന്ന് പതറി; ബോഗിക്കുള്ളിൽ ചേരിതിരിഞ്ഞ് മുട്ടൻ ഇടി; മുടിക്ക് പിടിച്ച് കറക്കി കൈയ്യിൽ കടിച്ച് ആകെ ബഹളം; രംഗങ്ങൾ കണ്ട് പോലീസിന് തലവേദന; എല്ലാം നടന്നത് ഒരൊറ്റ കാരണത്താൽ!
മുംബൈ: റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ കമ്പാർട്ട്മെൻ്റിന് മുന്നിലൂടെ പോയ ചെറുപ്പക്കാർ ഒരു നിമിഷം പതറി. ബോഗിക്കുള്ളിൽ ചേരിതിരിഞ്ഞ് നല്ല മുട്ടൻ ഇടി നടക്കുന്നു. ഒരു യുവതിയുടെ മുടിക്ക് പിടിച്ച് കറക്കി കൈയ്യിൽ വരെ കടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. കർജറ്റിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലെ വനിതാ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെൻ്റിനുള്ളിൽ കൂട്ടത്തല്ല്. ബുധനാഴ്ചയാണ് സംഭവം നടന്ന. ട്രെയിനിൽ ആദ്യം കയറാനുള്ള ശ്രമത്തിനിടെ ഒരാൾ തന്റെ കൈമുട്ട് കൊണ്ട് മറ്റൊരാളെ ഇടിച്ചുവെന്ന് ആരോപിച്ച് ആണ് രണ്ട് സ്ത്രീകൾ തമ്മിൽ തുടങ്ങിയ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലേക്ക് എത്തിയത്.
കമ്പാർട്ട്മെന്റിലുള്ള മറ്റുള്ളവർ ഇടപെട്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും സ്ത്രീകൾ തമ്മിലുള്ള അടിപിടി കാണാം. എന്നാൽ, ഇടപെടാൻ ശ്രമിച്ചവർക്കും നല്ല ഇടി കിട്ടുകയും ചെയ്തു. സ്ത്രീകൾ പരസ്പരം അടിക്കുകയും മുടിക്ക് പിടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അടിപിടിക്കിടെ ഒരു സ്ത്രീ മറ്റൊരാളുടെ കയ്യിൽ കടിക്കുകയും ചെയ്തു.
വിഖ്റോളിനും ഘാട്കോപ്പർ സ്റ്റേഷനുകൾക്കും ഇടയിലാണ് സംഭവം നടന്നത്. വലിയ തിരക്ക് കാരണം കമ്പാർട്ട്മെൻ്റിനുള്ളിൽ നേരത്തെ തന്നെ സംഘർഷഭരിതമായ സാഹചര്യമായിരുന്നെന്ന് കണ്ടുനിന്നവർ പറഞ്ഞു. വൈകാതെ തന്നെ, സമീപത്തുണ്ടായിരുന്ന മറ്റ് സ്ത്രീകളുമായും സംഘര്ഷമുണ്ടായതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.
യാത്രക്കാർ ഉടൻതന്നെ റെയിൽവേ പോലീസിനെ വിവരമറിയിച്ചെങ്കിലും, പോലീസ് സ്ഥലത്തെത്തിയതിന് ശേഷവും കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് സ്ത്രീകൾ ആരോപിക്കുന്നു. ഇരു പക്ഷത്തും പരാതികളില്ലാത്താതിനാലാണ് കേസെടുക്കാത്തതെന്ന് റെയിൽവേ പോലീസ് പറഞ്ഞു.