- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യഹിയാ ഖാനെ തളച്ചകഥ
കോട്ടയം:മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിലാകുന്നത് കേരളാ പൊലീസിന്റെ അന്വേഷണ മികവിൽ. ഇന്റർപോളിന്റെ സഹായത്തോടെയാണ് വിഴിഞ്ഞം സ്വദേശി യഹിയ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാർജയിൽ ഒളിവിൽ കഴിഞ്ഞ കാലയളവിൽ പ്രതി രണ്ടു തവണ വിവാഹം കഴിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
വിഴിഞ്ഞം സ്വദേശിയായ പ്രതി യഹിയ ഖാൻ 2008ൽ പാത്രം വിൽപനക്കായാണ് കോട്ടയം പാലായിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ എത്തിയ യഹിയ ഖാൻ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. വൈകാതെ തന്നെ പ്രതിയെ പൊലീസ് പിടികൂടി. അറസ്റ്റിനു പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങിയ യഹിയ ഖാൻ ഒളിവിൽ പോകുകയായിരുന്നു. 2012 പിടികിട്ടാപ്പുള്ളി ആയിട്ട് പ്രഖ്യാപിച്ചു. 2022 വരെ പല ടീമും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 2022 നിതിൻ രാജ് ഐപിഎസ് പാലാ എസ്‌പി ആയിട്ട് ചാർജ് എടുക്കുകയും ഈ കേസ് അന്വേഷണം പാലാ എസ് ഐ അഭിലാഷിനെ ഏൽപ്പിക്കുയും ചെയ്തു. ഇതാണ് നിർണ്ണായകമായത്.
കേസിന്റെ വിചാരണ തുടങ്ങാൻ നിശ്ചയിച്ച 2012ലാണ് ഇയാൾ മുങ്ങിയ കാര്യം പൊലീസ് അറിഞ്ഞത്. പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച യഹിയ ഖാൻ യുഎഇയിലേക്കാണ് കടന്നത്. തുടർന്ന് പൊലീസിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ എസ്‌പി കെ. കാർത്തിക് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ച് ഇന്റർപോൾ സഹായം തേടി. ഇക്കഴിഞ്ഞ ജനുവരിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി യഹിയ ഖാനെ ഇന്റർപോൾ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചു. ഇൻർപോൾ ഷാർജയിൽ തടഞ്ഞുവച്ച പ്രതിയെ പാലാ ഡിവൈഎസ്‌പി കെ. സദൻ, പ്രിൻസിപ്പൽ എസ്ഐ വി.എൽ. ബിനു എന്നിവരടങ്ങുന്ന സംഘം ഷാർജയിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഷാർജയിൽ പരിഭാഷകനായി ജോലി ചെയ്യുകയായിരുന്നു യഹിയ ഖാൻ. കോട്ടയത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാളെ കാണാതായതോടെ വിഴിഞ്ഞം ഭാഗത്ത് അന്വേഷണം നടത്തിയതിൽ ഒരു വിവരവും പൊലീസിന് ലഭിച്ചില്ല. തുടർന്ന് കണ്ണൂർ മുഴുപ്പിലങ്ങാടി ഭാഗത്ത് ചെന്ന് അന്വേഷിച്ചപ്പോൾ വിഴിഞ്ഞ ഭാഗത്തുള്ള ഒരു ആൾ കണ്ണൂർ മുഴുപ്പിലങ്ങാടി ഭാഗത്തുള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചതായി അറിഞ്ഞു. ഈ പെൺകുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടു എത്തുകയും അവിടെ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. 2013ൽ യഹിയ ഖാൻ എന്നയാൾ തിരുവനന്തപുരത്തുനിന്ന് ഈ പെൺകുട്ടിയെ കല്യാണം കഴിച്ചതെന്നും മനസ്സിലായി. കല്യാണം രജിസ്റ്റർ ചെയ്ത് അതുവച്ച് യഹിയ ഖാൻ ആധാർ കാർഡ് ഉണ്ടാക്കുകയും ഗൾഫിൽ ആധാർ കാർഡ് ഉപയോഗിച്ച് പാസ്‌പോർട്ട് പുതുക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം ഭാഗത്തുനിന്ന് സീനത്ത് എന്നയാളെയും കല്യാണം കഴിച്ചത് മനസ്സിലാക്കാൻ കഴിഞ്ഞു. കല്യാണ സമയത്ത് തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്തുനിന്നും ഏതാണ്ട് 70 ഓളം ആളുകൾ പങ്കെടുത്തിരുന്നു. ഈ കണ്ടെത്തലാണ് കേസിൽ നിർണ്ണായകമായത്. ഇതൊടെ അന്വേഷണം പുതിയ തലത്തിലെത്തി. ഇയാൾ ഗൾഫിൽ ഉപയോഗിച്ചുകൊണ്ടിരുന്ന വാട്‌സ്ആപ്പ് നമ്പർ സ്വന്തം അനിയന്റെ വാട്‌സ്ആപ്പ് നമ്പർ ആയിരുന്നു. ഇത് മനസ്സിലാക്കിയതോടെ യഹീയാ ഖാനെതിരെ ഓപ്പൺ വാർഡ് പുറപ്പെടുവിച്ചു. പിന്നീട് ലുക്ക് ഔട്ട് നോട്ടീസും.
ഡിവൈഎസ്‌പി ഏജെ തോമസിന്റെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത്. പിന്നാലെ റെഡ് കോർണർ നോട്ടീസും വന്നു. അതുവഴി ഇന്റർ പോൾ ഷാർജയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്റർ പോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സിബിഐ മുഖാന്തരം കേരള പൊലീസിനെ അറിയിച്ചു. അവർ ഷാർജയിലെത്തി പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തു. അങ്ങനെ യഹീയാ ഖാൻ വീണ്ടും റിമാൻഡിലായി.