- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങൾ
കൽപറ്റ: മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് ചില സൂചനകൾ കിട്ടി. ഡോ. ഇകെ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.
ഡോക്ടർ കടുംകൈ കാട്ടിയതിന് പിന്നിൽ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.
ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു ഡോ. ഇ.കെ ഫെലിസ് നസീർ. ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലർ കൂടിയായിരുന്നു ഡോ. ഫെലിസ് നസീർ. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടൻ വീട്ടിൽ നസീറിന്റെ മകളാണ്.
ആറ് മാസം മുമ്പാണ് നിയമപരമായി ഫെലിസ് വിവാഹബന്ധം വേർപെടുത്തിയതെന്നു പൊലീസ് പറഞ്ഞു. മുൻ ഭർത്താവും ഡോക്ടറാണ്. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെന്നാണു വിവരം. മുൻ ഭർത്താവുമായി ഫെലിസിനു സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസിനു സൂചന ലഭിച്ചു. ഫെലിസിനു ചെറിയ കുട്ടിയുണ്ട്.
ഫെലിസിന്റെ ഉമ്മ അസ്മാബീവി നഴ്‌സായിരുന്നു. അസ്മാബീവിയും നസീറും ഏറെക്കാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. സഹോദരൻ ഷാനവാസും ഗൾഫിലാണ്. തെക്കൻ ജില്ലയിൽ നിന്നാണ് ഇവർ ജോലി സംബന്ധമായും പഠന ആവശ്യത്തിനുമായി കോഴിക്കോട് എത്തി ഫറോക്കിൽ വീട് വാങ്ങിയത്.
ഫെലിസ് മെഡിക്കൽ കോളജ് ക്യാംപസിലായിരുന്നു താമസം. അതിനാൽ നാട്ടുകാരുമായി ഇവർക്കു വലിയ ബന്ധമുണ്ടായിരുന്നില്ല. ഫറോക്കിലെ വീട്ടിൽ വല്ലപ്പോഴുമേ ഇവർ താമസത്തിനെത്തിയിരുന്നുള്ളു. വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മർദത്തിലായിരുന്നു എന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.