- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി ഇളംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മൃതദേഹം പ്ലാസ്റ്റിക് കവറും കബിളി പുതപ്പും കൊണ്ട് പൊതിഞ്ഞ് കെട്ടി; ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം; ദമ്പതികൾ നേപ്പാൾ സ്വദേശികളെന്നും കണ്ടെത്തൽ
കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. ഭർത്താവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഫോൺ രേഖകൾ പ്രകാരം ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ടതായാണ് സൂചനകൾ. വീട്ടുടമയ്ക്ക് നൽകിയ മേൽവിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാൾ സ്വദേശികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി.
വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറ് കൊണ്ടും കബിളി പുതപ്പ് കൊണ്ടും പൊതിഞ്ഞ് കെട്ടി അഴുകിയ നിലയിലാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്.
ഒന്നരവർഷമായി ഇളംകുളത്തെ വാടകവീട്ടിലായിരുന്നു യുവതിയുടെയും ഭർത്താവിന്റെയും താമസം. ലക്ഷമിയെന്നാണ് യുവതിയുടെ പേര്. രാം ബഹദൂർ എന്നാണ് ഭർത്താവ് നൽകിയ പേര്. അധികമാരോടും ബന്ധമില്ലാതിരുന്ന ദമ്പതികൾ സ്വദേശം മഹാരാഷ്ട്രയെന്നാണ് വീട്ടുടമയോട് പറഞ്ഞത്. എന്നാൽ ഉടമയ്ക്ക് നൽകിയ രേഖയിലെ മേൽവിലാസത്തിൽ അവ്യക്തതകൾ ഏറെയുണ്ട്.
ഒരു വീടിന്റെ ഭാഗം മാത്രം വാടകയ്ക്കെടുത്ത് ദമ്പതികളെന്ന രീതിയിലാണ് ഇവർ താമസിച്ചത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിട്ടുമില്ല. വാടക രേഖയിൽ നൽകിയ അഡ്രസും തെറ്റായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ ഇവർ നൽകിയ പേരും തെറ്റാണെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.
രണ്ടുപേരും തമ്മിൽ പലപ്പോഴും വഴക്കുണ്ടാവാറുള്ളതായും വീട്ടുകാർ പറയുന്നു. കുറച്ച് ദിവസമായി ഇവരെ പുറത്ത് കാണാറില്ലെന്നും വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൾകൊണ്ട് വീണ്ടും വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ലാൽ ബഹദൂറിന്റെ ഫോൺ സ്വിച്ച്ഡ് ഓഫാണ് എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തിയ ഇയാൾ നഗരം വിട്ടതായാണ് പൊലീസിന്റെ നിഗമനം. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിലടക്കം അന്വേഷണം തുടരുകയാണ്. നഗരത്തിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിൽ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു രാം ബഹദൂറിന്.
മറുനാടന് മലയാളി ബ്യൂറോ