- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സുഹൃത്തുക്കളായ ആണ്‍കുട്ടികളോട് ഇടപഴകുന്നത് ഇഷ്ടമല്ലാത്തതിനെ ചൊല്ലി പലതവണ തര്‍ക്കം; പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പെണ്‍കുട്ടി അറിയിച്ചപ്പോള്‍ സഹിച്ചില്ല; പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കി യുവാവ്
പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു
തിരുവല്ല: സഹപാഠിയായ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു. തിരുവല്ല തിരുമൂലപുത്താണ് സംഭവം. 21-കാരനായ ഇടുക്കി കുമളി കൊല്ലംപട്ടട പുഷ്പശേരില്‍ അഭിജിത്ത് ഷാജി ആണ് മരിച്ചത്. വാടക വീട്ടിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് 3.20ന് തിരുമൂലപുരത്തെ വാടകമുറിയിലാണ് സംഭവം. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്. ക്ലാസിലെ സഹപാഠിയായ 19-കാരിയെ വീഡിയോ കോളില്‍ വിളിച്ചുനിര്‍ത്തിയശേഷം കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.
അഭിജിത് ഫോണില്‍ വിളിച്ചപ്പോള്‍ തന്നെ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തു നിന്ന് ഓട്ടോയില്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ അഭിജിത് തൂങ്ങിയ നിലയില്‍ നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സഹപാഠിയായ പെണ്‍കുട്ടിയും അഭിജിത്തും അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടി ബന്ധത്തില്‍ നിന്നു പിന്‍മാറുന്ന കാര്യം അഭിജിത്തിനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കുമളി സ്വദേശികളായ ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കളായ ആണ്‍കുട്ടികളോട് പെണ്‍കുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പല തവണ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു എന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. ഒടുവില്‍ വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പ്രണയബന്ധത്തില്‍നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു
ഇന്ന് രാവിലെയാണ് അഭിജിത് കുമളിയിലെ വീട്ടില്‍ നിന്ന് തിരുവല്ലയിലെത്തിയത്. ഇരുവരും ഉച്ചയ്ക്ക് അഭിജിത് താമസിക്കുന്ന മുറിയില്‍ വച്ച് സംസാരിച്ചിരുന്നു. പെണ്‍കുട്ടി ബന്ധത്തില്‍ നിന്നു പിന്മാറിയെന്നു തോന്നിയ അഭിജിത് ഇവരെ വിഡിയോ കോള്‍ വിളിച്ച് കയര്‍ കാണിച്ച് തൂങ്ങിമരിക്കാന്‍ പോകുകയാണെന്നു പറഞ്ഞു. അഭിജിത്തിന്റെ ബന്ധുക്കളെത്തിയ ശേഷം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. സംസ്‌കാരം പിന്നീട്. ഷാജിയുടെയും രേണുകയുടെയും മകനാണ് അഭിജിത്. സഹോദരന്‍ അഖില്‍.