- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്ലബ്ബിന്റെ ട്രയല്സിനാണെന്ന് പറഞ്ഞ് ഘാനയിലെത്തിച്ചു; പിന്നാലെ 18കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; പണം ലഭിക്കാതായതോടെ സെനഗല്‍ ഗോള്‍കീപ്പറെ കൊലപ്പെടുത്തി
ഡാക്കർ: പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബിൽ കളിക്കാമെന്ന മോഹവുമായി ഘാനയിലെത്തിയ സെനഗൽ യുവ ഗോൾകീപ്പറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 18-കാരനായ ചെയ്ഖ് ടൂറെയാണ് കൊല്ലപ്പെട്ടത്. ട്രയൽസിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഒരു സംഘം ടൂറെയെ ഘാനയിലേക്ക് എത്തിച്ചത്. പിന്നീട് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
ടൂറെയുടെ കുടുംബത്തിന് മോചനദ്രവ്യം നൽകാൻ സാധിക്കാത്തതിനെത്തുടർന്നാണ് കൊലപാതകം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ച ആഫ്രിക്കൻ ഇന്റഗ്രേഷൻ ആൻഡ് ഫോറിൻ അഫയേഴ്സ് മന്ത്രാലയം ടൂറെയുടെ മരണവാർത്ത സ്ഥിരീകരിച്ചു. ഘാനയിലെ വിജനമായ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം സെനഗലിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സെനഗലിലെ യെംബെയുളിലെ എസ്പ്രിറ്റ് ഫൂട്ട് അക്കാദമിയുടെ മികച്ച താരമായിരുന്ന ടൂറെ, പ്രൊഫഷണൽ ഫുട്‌ബോൾ രംഗത്ത് തിളങ്ങാൻ ഏറെ മോഹിച്ചിരുന്നു. ഈ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഘാനയിലെത്തിയതെങ്കിലും, കബളിപ്പിക്കപ്പെട്ട് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട വലിയ തുക കണ്ടെത്താൻ കുടുംബത്തിന് സാധിക്കാതെ വന്നതോടെ കൊലപാതകത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. ക്രിമിനൽ സംഘത്തെ കണ്ടെത്താൻ സെനഗൽ സർക്കാർ ഘാന പോലീസുമായി സഹകരിച്ച് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫീൽഡിലും പുറത്തും കഠിനാധ്വാനിയായ ഗോൾകീപ്പറായി സുഹൃത്തുക്കളും സഹതാരങ്ങളും ഷെയ്ഖ് ടൂറെയുടെ വിശേഷിപ്പിക്കുന്നു. പ്രൊഫഷണൽ ഫുട്‌ബോളിൽ മികച്ച ഭാവിയുള്ള താരമായും ടൂറെയെ ക്ലബ് വിലയിരുത്തിയിരുന്നു. വിദേശത്ത് അവസരങ്ങൾ തേടുന്ന യുവ ആഫ്രിക്കൻ കളിക്കാരെ ലക്ഷ്യം വച്ചുള്ള മനുഷ്യ കടത്തും വഞ്ചനാപരമായ റിക്രൂട്ട്മെന്റ് പദ്ധതികളും വർദ്ധിച്ചുവരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടൂറെയുടെ കൊലപാതകം.