- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവസൈനികരെ കെട്ടിയിട്ട് ഗണ്‍പോയിന്റില്‍ വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്തു; പണവും ആഭരണങ്ങളും കവര്‍ന്നു; രണ്ട് പ്രതികള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തിരച്ചില്‍
ആക്രമണം, ഛോട്ടിജാമിലെ ഫയറിങ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവ സൈനികര്‍ക്ക് നേരെ ആക്രമണം. ഇന്‍ഡോര്‍ ജില്ലയിലെ ജാം ഗേറ്റിന് സമീപമാണ് സംഭവം. ഒരുകൂട്ടം സായുധസംഘമാണ് ട്രെയിനി സൈനിക ഓഫീസര്‍മാരെ ആക്രമിച്ച് കൊള്ളയടിച്ചത്. ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തുക്കളില്‍ ഒരാളെ സംഘം കൂട്ടബലാത്സംഗം ചെയ്തു. രണ്ട് ആര്‍മി ഓഫിസര്‍മാരെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വനിതാ സുഹൃത്തുക്കളിലൊരാളെ ഗണ്‍പോയിന്റില്‍ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ഛോട്ടി ജാമിന് സമീപമുള്ള ഫയറിങ് റെയ്ഞ്ചില്‍ എത്തിയതായിരുന്നു ഇവര്‍. ഈ സമയമാണ് തോക്കും കത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എട്ടംഗ സംഘം ഇവരെ വളഞ്ഞത്. തുടര്‍ന്ന് സംഘം സൈനികരേയും വനിതകളേയും ക്രൂരമായി മര്‍ദിച്ചു. ഇവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത ശേഷം വനിതാ സുഹൃത്തുക്കളില്‍ ഒരാളെ അക്രമികള്‍ ബന്ദിയാക്കി. പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 10 ലക്ഷം രൂപയുമായി വരണമെന്ന് ആവശ്യപ്പെട്ടു.
പരിഭ്രാന്തിയിലായ സൈനികര്‍ ഉടന്‍ തങ്ങളുടെ സൈനിക യൂണിറ്റിലേക്ക് പോയി കമാന്‍ഡിങ് ഓഫീസറെ വിവരമറിയിച്ചു. കമാന്‍ഡിങ് ഓഫീസര്‍ ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. സൈനികരും പൊലീസ് സംഘവും സംയുക്തമായാണ് സംഭവസ്ഥലത്തേക്ക് പോയത്. ഇവരെ കണ്ടതും അക്രമികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ട നാല് പേരേയും മോവ് സിവില്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. വൈദ്യപരിശോധനയിലാണ് ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞത്. മറ്റുള്ളവര്‍ക്കും സാരമായ പരിക്കുണ്ട്. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.
ഇന്‍ഡോറിനടുത്തുള്ള മൗവിലെ ആര്‍മി കോളേജില്‍ പരിശീലിക്കുന്ന രണ്ട് യുവ സൈനികരും അവരുടെ വനിതാ സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഛോട്ടിജാമിലെ ഫയറിങ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. പിസ്റ്റളുകളും കത്തികളും വടികളുമായി എട്ട് പേര്‍ ഇവരെ വളയുകയായിരുന്നു.
ട്രെയിനി ഓഫീസര്‍മാരെയും സ്ത്രീകളെയും ക്രൂരമായി മര്‍ദ്ദിക്കുകയും ഒരു ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും ബന്ദികളാക്കുകയും ചെയ്തു. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓഫീസര്‍ തന്റെ യൂണിറ്റിലേക്ക് മടങ്ങി കമാന്‍ഡിംഗ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിനെക്കണ്ട് അക്രമികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളില്‍ ഒരാള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു