- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാട്രിമോണിയില്‍ കണ്ട യുവതിയുമായി പ്രണയം; പിന്നാലെ പീഡനത്തിന് കേസ് നല്കി യുവതി; കേസില്‍ ജാമ്യത്തിലിറങ്ങി 15 ദിവസത്തിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിച്ച് യുവ എഞ്ചിനീയര്‍; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. 29 കാരനായ ഗൗരവ് സവന്നിയാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. തനിക്കെതിരെ കാമുകി നല്‍കിയ പീഡന പരാതിയില്‍ മനം നൊന്താണ് ഗൗരവ് ആത്മഹത്യ ചെയ്തത്. സെപ്റ്റംബര്‍ 27-ന് ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തി. സ്ഥലത്ത് നിന്നും 'പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു' എന്ന കുറിപ്പും പോലിസ് കണ്ടെത്തി.
മാട്രിമോണി വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായാണ് ഗൗരവിന് ബന്ധം ഉണ്ടായിരുന്നത്. എന്നാല്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും മനോവിഷമത്തില്‍ ആയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കേസില്‍ ജാമ്യത്തിലിറങ്ങി 15 ദിവസത്തിന് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
''കേസ് ഗൗരവിനെ മാനസികമായി തളര്‍ത്തി,'' സുഹൃത്ത് സന്ദീപ് ഗുപ്ത പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലം പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എസ്.എസ്.പി രജനീഷ് സിങ് അറിയിച്ചു.