- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പത്തു കൊല്ലം മനസ്സിൽ സൂക്ഷിച്ച പക; അമ്മയുമായി ഒളിച്ചോടിയ മധ്യവയസ്കനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; ചോരയൊലിക്കുന്ന കത്തിയുമായി മൃതദേഹത്തിൽ ചവിട്ടി പൊലീസിനെ കാത്തുനിന്നത് മണിക്കൂറുകൾ; ആ ഞെട്ടിക്കുന്ന പ്രതികാരത്തിന്റെ കഥ

ബെംഗളൂരു: കർണാടകയിൽ മധ്യവയസ്കനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തുവർഷം മുൻപ് അമ്മയോടൊപ്പം ഒളിച്ചോടിപ്പോയ ആളെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. സവദത്തിയിലെ ഹൂലികട്ടി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബെസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എരയ്യ മഠപതി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
2016-ൽ എരയ്യയുടെ അമ്മയോടൊപ്പം ഒളിച്ചോടിയ ബസപ്പ ഹൊസ്മാനിയോട് എരയ്യക്ക് പതിറ്റാണ്ടുകളായി പകയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒളിച്ചോടിയ ശേഷം ബസപ്പയും എരയ്യയുടെ അമ്മയും കോലാപ്പൂരിൽ സ്ഥിരതാമസമാക്കിയിരുന്നു. അടുത്തിടെയാണ് ബസപ്പ സവദത്തിയിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം റോഡിൽ തടഞ്ഞുനിർത്തി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് എരയ്യ, ബസപ്പയെ ആക്രമിക്കുകയായിരുന്നു. 16 ഓളം കുത്തേറ്റ ഹൊസ്മാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങളോടെ പോലീസ് വരുന്നതുവരെ എരയ്യ മൃതദേഹത്തിന് കാവൽ നിൽക്കുകയും, പിന്നീട് പോലീസിനെ വിളിച്ച് കുറ്റം സമ്മതിക്കുകയുമായിരുന്നു. ഹൊസ്മാനിയുടെ തിരിച്ചുവരവിനായി എരയ്യ കാത്തിരിക്കുകയായിരുന്നുവെന്നും, തിരിച്ചെത്തിയപ്പോൾ കൊലപാതകത്തിനായി പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നും പോലീസ് കരുതുന്നു.


